Image

കര്‍ത്താവിന്റ്റെ കള്ളപ്പണം (കണ്ടതും കേട്ടതും-ബി. ജോണ്‍ കുന്തറ)

Published on 07 January, 2018
കര്‍ത്താവിന്റ്റെ കള്ളപ്പണം (കണ്ടതും കേട്ടതും-ബി. ജോണ്‍ കുന്തറ)
കേട്ടപ്പോള്‍ ആദ്യം കരുതി ഇതൊരു കിംവദന്തി വകുപ്പില്‍ പെടുത്താവുന്ന വാര്‍ത്തയായിട്ട്. അധികം ശ്രദ്ധ കൊടുത്തില്ല. എന്നാല്‍ ഇന്നിപ്പോള്‍ പലേ മാധ്യമങ്ങളിലും ഇതൊരു ചൂടുപിടിച്ച വാര്‍ത്തയി മാറിയിരിക്കുന്നു. എന്തായാലും വെറുതെ മണം പുറത്തുവരില്ല എന്തെങ്കിലും എങ്ങോ ചീഞ്ഞു നാറുന്നുണ്ട്.

ഇത് B J P യോ മറ്റു കത്തോലിക്കാ സഭാ വിരോധികളോ കെട്ടിച്ചമച്ച കഥകളല്ല. വേലിതന്നെ വിളവു തിന്നുന്നു എന്ന ചൊല്ലല്‍ കേട്ടിട്ടുണ്ടല്ലോ. വന്‍പിച്ച പണനഷ്ടം ഭദ്രാസനത്തിനുണ്ടായത് പുറത്തു കൊണ്ടുവരുന്നത് ഇതറിഞ്ഞിട്ടുള്ള വൈദികര്‍ തന്നെ.

ഭൂമി കച്ചവടങ്ങളെല്ലാം വേണ്ട രീതിയില്‍ ചര്‍ച്ച നടത്താതെ ഏതാനും വ്യക്തികള്‍ രഹസ്യമായി നടത്തി എന്നും കര്‍ദിനാള്‍ ഒപ്പിട്ട രേഖകളും പുറത്തു വന്നിരിക്കുന്നു. കള്ളന്‍ കപ്പലില്‍ തന്നെ.

സിറോ മലബാര്‍ കത്തോലിക്കാ കര്‍ദിനാളും, എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനുമായ ആലഞ്ചേരി പിതാവ് അടുത്തദിവസം ഒരു കുറുപ്പു കൊടുത്തു വിടുന്നു. അതിലെ ഉള്ളടക്കം, താന്‍ വിളിച്ചു കൂട്ടിയ വൈദികരുടെ ഒരു മീറ്റിംഗില്‍ സംബാധിക്കുന്നതിനു പറ്റാതെ വരുന്നു കാരണം ഏതാനും അല്‍മായര്‍ തന്നെ ഘരാവോ ചെയ്തു വയ്ച്ചിരിക്കുന്നു.

ഇത് പഞ്ചായത്തോഫീസിലോ കളക്ട്രേറ്റിലോ നടന്ന സംഭവമല്ല.
ഒരു സംഘര്‍ഷാവസ്ഥ അരമനയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നു. ഇതിന്റ്റെ ഉറവിടം മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉടലെടുത്ത ഒരു വമ്പന്‍ ഭൂമി കച്ചവടം ആണെന്നും അതില്‍ വന്ന വന്‍നഷ്ട്ടം നികത്തുന്നതിന് വീണ്ടും മറ്റു വസ്തു വില്പനകളില്‍ ഉള്‍പ്പെട്ടുവെന്നും ആദ്യ നഷ്ട്ടം തീര്‍ന്നുമില്ല കടബാധ്യത കൂടുകയും ചെയ്യുന്നു .

എന്തായാലും ഈ കേസ് ഇവിടെ വിസ്തരിക്കുകയല്ല എന്റ്റെ ഉദ്ദേശം കൂടാതെ മാധ്യമങ്ങള്‍ പലേ രീതികളിലും ഇതിനോടകം അനേകം മണിക്കൂറുകള്‍ ഈ വാര്‍ത്തക്കു നല്കയിയിട്ടുണ്ട് അതിവിടെ ആവര്‍ത്തിച്ചിട്ടു കാര്യമില്ല.

ഏതുസമയവും വഴിതെറ്റിപ്പോകുവാന്‍ സാധ്യതയുള്ള സഭാ മക്കളെ ഒരാട്ടിടയന്‍ തന്റ്റെ ആടുകളെ സൂഷിക്കുന്നതുപോലെ പരിപാലിക്കുന്നതിനു വേണ്ടിയാണ് ഈ പുരോഹിത വര്‍ഗം ളോഹയും ധരിച്ചു അതിനുമേല്‍ ഒരു പൊന്‍കുരുശും തൂക്കിയിറങ്ങിയിരിക്കുന്നത് എന്നാല്‍ നടക്കുന്നതോ പൊതുജനത്തെ പിഴിഞ്ഞു സമ്പാദിക്കുന്ന പണം ധൂര്‍ത്തടിച്ചും ഓരോ തല്‍പര കക്ഷികള്‍ക്കും വീതിച്ചു കൊടുക്കുകയും.

വെള്ള പൂശിയ കുഴിമാടങ്ങള്‍ എന്ന് കര്‍ത്താവ് അന്നത്തെ പുരോഹിത വര്‍ഗ്ഗത്തെ വിശേഷിപ്പിച്ചു എങ്കില്‍ ഇവരേയും ഉദ്ദേശിച്ചായിരുന്നു. രാഷ്ട്രീയ രംഗങ്ങളിലും മറ്റു പലേ ബിസിനസ്സ് മേഖലകളിലും നികുതി തട്ടിപ്പു മുതല്‍ നടക്കുന്ന കള്ളത്തരങ്ങളും തിരുമറികളും എല്ലാം പൊതുജനത്തിനറിയാം അതു തന്നെയല്ലേ അരമനകളിലും നടക്കുന്നത്. ഇവരുടെ നുണകളും കള്ളത്തരങ്ങളും നല്ല ഉദ്ദേശത്തോടെ ആയിരുന്നു അഥവാ അവയെല്ലാം പരിശുദ്ധ തെറ്റുകള്‍?

വിശക്കുന്നവനു കഞ്ഞികൊടുക്കുകയും വേദനിക്കുന്നവന്റ്റെ കണ്ണീരൊപ്പുകയും എന്ന ഉദ്ധേശം ആധാരമാക്കി സ്വരൂപിച്ച പണം എന്തിനിവര്‍ വന്‍ ഭൂകച്ചവടങ്ങളുടെ ആധാരങ്ങളാക്കി മാറ്റി. കോളേജുകള്‍ തുടങ്ങുക , വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുക ഇതാണോ കര്‍ത്താവുദ്ദേശിച്ച, രണ്ടു കോട്ടുണ്ടെങ്കില്‍ ഒരെണ്ണം ഇല്ലാത്തവനു കൊടുക്കണമെന്നത്?

സിറോ മലബാര്‍ സഭ ആര്‍ക്കു വേണ്ടി. ഈയൊരു ചോദ്യം എന്തുകൊണ്ട് ചോദിക്കുന്നില്ല? കര്‍ത്താവിന്റ്റെ തിരുവോസ്തി നാവില്‍ സ്വീകരിക്കുന്നതു പോലെ അച്ചന്മാര്‍ പറയുന്നതെല്ലാം അതേപടി സ്വീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്ന സബ്രദായം മാറേണ്ടിയിരിക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ സഭയുടെ പണമിടപാടുകള്‍ക്കൊന്നും യാതൊരു സുതാര്യതയുമില്ല. സഭാ വിശ്വാസികള്‍ക്ക് കണക്കുകള്‍ പരിശോധിക്കുന്നതിന് യാതൊരവകാശവുമില്ല.

മാര്‍പ്പാപ്പ ഇതെല്ലാം മനസിലാക്കുന്നുണ്ടോ എന്തോ അതോ ഇതെല്ലാവരും കൂടി നടത്തുന്ന കണ്‍കെട്ടു വിദ്യകളോ? അച്ഛനേയോ മെത്രാനേയോ ചോദ്യം ചെയ്താല്‍ നരകത്തില്‍ പോകുമെന്ന മൂഢ ചിന്ത മാറേണ്ടിയിരിക്കുന്നു, ഒരുകാര്യം ഇവിടെ ഞാന്‍ വീക്ഷിക്കുന്നത് മുകളില്‍ പറഞ്ഞ വസ്തു ഇടപാടുകളുടെ സത്യാവസ്ഥ പലേ വൈദികരും അല്മായരും പരസ്യമായി ചോദ്യം ചെയ്തു. ഇതൊരു നല്ല തുടക്കമെന്നു പ്രധീക്ഷിക്കാം..

കര്‍ത്താവിന്റ്റെ കള്ളപ്പണം (കണ്ടതും കേട്ടതും-ബി. ജോണ്‍ കുന്തറ)
Join WhatsApp News
JOHNY 2018-01-07 13:46:37
പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല കുന്നുകളും കയ്യേറി കുരിശു നാട്ടുവിൻ. സൗകര്യം പോലെ മറിച്ചു വിൽക്കുവിൻ (മാർക്കോസ് 16:14) എന്നാണല്ലോ വചനം 
PHILIP 2018-01-07 16:33:35
These things are happening in all so called churches Catholics, Orthodox, Jacobite, marthoma, CS etc.
Everything in church is controlled  by the unholy alliance of bishops and priests.They want to keep power and money for their own pleasure and benefit. Common people have no voice. If any body question them,  will have to face different  consequences including kicking out from the church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക