Image

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണോത്സവമായി

Published on 07 January, 2018
ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണോത്സവമായി

ബ്രിസ്‌റ്റോള്‍: കുടുംബങ്ങളുടെ ഒത്തുചേരലിനു വേദിയൊരുക്കിയ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി. ഗ്രീന്‍വേ സെന്ററില്‍ ആഘോഷങ്ങള്‍ക്ക് കൊടിയുയര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ ഒഴുകിയെത്തുന്ന കാഴ്ചയാണ് ദൃശ്യമായത്. 

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ എസ്ടിഎംസിസിയുടെ 15 ഫാമിലി യൂണിറ്റുകള്‍ ഒത്തൊരുമിച്ചാണ് ഈ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഫാ. ജോയ് വയലില്‍ നടത്തിയ പ്രാര്‍ത്ഥനകളോടെ വിശ്വാസനിര്‍ഭരമായാണു ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചത്. എസ്ടിഎസ്എംസിസി ട്രസ്റ്റി ജോസ് മാത്യു സ്വാഗതപ്രസംഗം നടത്തിയപ്പോള്‍ ഫാ. ടോണി പഴയകളം ക്രിസ്മസ് സന്ദേശം നല്‍കി. റവ. ഫാ. ടോണി പഴയകളം, ഫാ. ജോയി വയലില്‍, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിയിച്ചാണു ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

ക്രിസ്മസ് പപ്പാ വേദിയില്‍ സദസിനു ആശംസകള്‍ അര്‍പ്പിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കാമായി. സെന്റ് മൈക്കിള്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പപ്പയും സംഘവും ആഘോഷത്തിന് തിരികൊളുത്തി. സണ്ണി സാറിന്റെ ഭക്തിഗാന അവതരണം സദസിനെ ഒരുനിമിഷം ഭക്തിയില്‍ ആറാടിച്ചു. സെന്റ് അഗസ്റ്റിന്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ സ്‌കിറ്റ്, സെന്റ് പാട്രിക് വാര്‍ഡ് യൂണിറ്റിന്റെ കരോള്‍ സോംഗ്, സെന്റ് വിന്‍സെന്റ് യൂണിറ്റിന്റെ ആക്ഷന്‍ സോംഗ് എന്നിവയും മികച്ചതായിരുന്നു. 

എസ്ടിഎസ്എംസിസി ക്വയര്‍ ഗ്രൂപ്പ് അവതരിപ്പിച്ച കരോള്‍ ഗാനാവതരണം അരങ്ങേറി. സെന്റ് സ്റ്റീഫന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നൃത്തവും, സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേറ്റിവിറ്റിയും തുടര്‍ന്ന് വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഇതിനു ശേഷമാണ് സദസ്സ് ആകാംക്ഷയോടെ കാത്തിരുന്ന ’കിംഗ് ഓഫ് ദി കിംഗ്‌സ്’ നാടകം അരങ്ങിലെത്തിയത്. റോജി ചങ്ങനാശേരിയുടെ സംവിധാന മികവില്‍ സദസ്സിന് മികച്ചൊരു കലാരൂപം സമ്മാനിക്കുന്ന നിമിഷമായിരുന്നു നാടകാവതരണം. സെന്റ് ജോസഫ് വാര്‍ഡ് സെന്റ് സേവ്യര്‍ വാര്‍ഡ് കോര്‍ഡിനേറ്റര്‍മാരായ പ്രസാദ് ജോണ്‍, വിന്‍സെന്റ് തോമസ് എന്നിവരായിരുന്നു നാടകത്തിന്റെ അണിയറക്കാര്‍. 

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://photos.app.goo.gl/bVPU1mLMuUSezoFn2

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക