Image

നെസ്‌റ്റോ ഒഐസിസി കളര്‍ ഫെസ്റ്റ് ജനുവരി 19 ന്

Published on 07 January, 2018
നെസ്‌റ്റോ ഒഐസിസി കളര്‍ ഫെസ്റ്റ് ജനുവരി 19 ന്

റിയാദ്: കോഴിക്കോട് ജില്ല ഒഐസിസിയും നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി അസീസിയ ഗാര്‍ഡനിയ മാളില്‍ വെച്ച് മൂന്നാമത് നെസ്‌റ്റോ ഒഐസിസി കളര്‍ ഫെസ്റ്റ് 2018 ചിത്രരചന മത്സരം ജനുവരി 19 വെള്ളിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.വൈകുന്നേരം നാലിനു നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഉച്ചക്ക് ഒന്നു മുതല്‍ മൂന്നുവരെ ആയിരിക്കും. പ്രധാനമായും നാലു വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. യുകെജി, എല്‍. കെജി, ഒന്നാം ക്ലാസ് എന്നിവ ഗ്രൂപ്പ് എ വിഭാഗത്തിലും ,രണ്ട് മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ ഗ്രൂപ്പ് ബി വിഭാഗത്തിലും ,അഞ്ച് മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ ഗ്രൂപ്പ് സി വിഭാഗത്തിലും, ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഗ്രൂപ്പ് ഡി എന്നീ വിഭാഗവുമായാണ് മത്സരങ്ങള്‍ നടക്കുക.

നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റാണ് സമ്മാനിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹരാവുന്ന കുട്ടികള്‍ക്ക് ഓരോ സ്വര്‍ണ്ണ നാണയം വീതവും മറ്റു അനേകം ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നതാണ് .കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നു ഒഐസിസി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

രജിസ്‌ട്രേഷന്‍ ഫോമുകള്‍ റിയാദിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലും ലഭ്യമായിരിക്കും, കൂടാതെ nestooicccolorfest@gmail.com  എന്ന ഇമെയില്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. 
മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി അബ്ദുല്‍ കരീം കൊടുവള്ളി (0503824554) മോഹന്‍ദാസ് വടകര (0502160486) പ്രോഗ്രാം കണ്‍വീനര്‍ എം.ടി.ഹര്‍ഷാദ് (0564314603), എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക