Image

ഈസ്റ്റ്‌ഹാമില്‍ നവീകരണ ധ്യാനവും ഓശാന ഞായര്‍ ആഘോഷവും

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 14 March, 2012
ഈസ്റ്റ്‌ഹാമില്‍ നവീകരണ ധ്യാനവും ഓശാന ഞായര്‍ ആഘോഷവും
ലണ്‌ടന്‍: ഈസ്റ്റ്‌ഹാമില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ചു കുടുംബ നവീകരണ ധ്യാനം സംഗടിപ്പിക്കുന്നു. പ്രശസ്‌ത വചന പ്രഗോഷകനും പോട്ട ആശ്രമത്തിലെ ആള്‌മീയ ശുശ്രുക്ഷകനുമായ ഫാ കുരിയാക്കോസ്‌ പുന്നോലില്‍ VC യും , ശക്തനായ വചന പ്രഗോഷകനും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ശുശ്രുക്ഷകനുമായ ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പക്കുളവും സംയുക്തമായി നവീകരണ ധ്യാനം നയിക്കുന്നു. മാര്‍ച്ച്‌ 30 ,31 ഏപ്രില്‍ 1 എന്നീ തീയതികളിലാണ്‌ (വെള്ളി, ശനി, ഞായര്‍) ധ്യാനം ഒരുക്കിയിരിക്കുന്നത്‌.

വലിയ നോമ്പ്‌ കാലത്ത്‌ ഉപവിയിലും, നവീകരണത്തിലും വിശുദ്ധിയിലും ജീവിതത്തെ നയിക്കുവാനും, നമ്മുടെ ഭവനങ്ങള്‍ ദൈവ കൃപ ചൊരിയപ്പെടുന്ന ഇടമാക്കി മാറ്റുവാനും, പീഡിതനായി ക്രൂശിക്കപ്പെട്ട ഉദ്‌ഥാനം ചെയ്‌ത ദൈവ പുത്രനില്‍ ശരണം തേടുവാനും വലിയ ആഴ്‌ചയിലേക്ക്‌ മനസിനെയും ആത്മാവിനെയും ഒരുക്കുന്നതിനും ഉതകുന്ന വചന ശുശ്രൂക്ഷകളാണ്‌ ധ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കൗണ്‍സിലിംഗിനും കുമ്പസാരത്തിനും ധ്യാന ദിവസങ്ങളില്‍ സൗകര്യം ഉണ്‌ടായിരിക്കും.

കുടുംബ നവീകരണ ധ്യാനത്തില്‍ ആധ്യാന്തം പങ്കുചേര്‍ന്നു ദൈവ കൃപ നേടുന്നതിന്നും, കുടുംബം ദൈവമഹത്വപൂരിതം ആവുന്നതിനും, ആത്മാവില്‍ സമ്പന്നനാവുന്നതിനും എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ബ്രെന്റ്വുഡ്‌ രൂപതാ ചാപ്ലെയിന്‍ ഫാ. ഇന്നസെന്റ്‌ പുത്തന്‍തറയില്‍ അറിയിച്ചു. ധ്യാന വിജയത്തിനായി പ്രാര്‍ഥനാ സഹായം അഭ്യര്‍ഥിച്ചു.

ധ്യാന സമയം : 30 ന്‌ (വെള്ളി) ഉച്ച കഴിഞ്ഞു അഞ്ചു മുതല്‍ 10 വരെയും 31ന്‌ (ശനി) ഉച്ചകഴിഞ്ഞ്‌ രണ്‌ടു മുതല്‍ 10 വരെയും ഏപ്രില്‍ ഒന്നിന്‌ ഓശാന ഞായര്‍ ഉച്ചക്ക്‌ ഒന്നു മുതല്‍ 10 വരെയും ( ഓശാന ഞായര്‍ ശുശ്രുക്ഷകളും ഉണ്‌ടായിരിക്കും.)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഇന്നസെന്റ്‌ പുത്തന്‍തറയില്‍ : 07400847090, ജീസണ്‍ കടവി 07723744508, ബോബി തോമസ്‌ 07988793146.

പള്ളിയുടെ വിലാസം: St . Michaels RC Church , 21 Tilbury Road ., Eastham E6 6ED.

ഈസ്റ്റ്‌ഹാമില്‍ നവീകരണ ധ്യാനവും ഓശാന ഞായര്‍ ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക