Image

അബുദാബി സെന്റ് സ്റ്റീഫന്‍സ് പള്ളി കുടുംബ സംഗമവും വാര്‍ഷികാഘോഷവും നടത്തി

Published on 07 January, 2018
അബുദാബി സെന്റ് സ്റ്റീഫന്‍സ് പള്ളി കുടുംബ സംഗമവും വാര്‍ഷികാഘോഷവും നടത്തി

അബുദാബി: സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ കുടുംബ സംഗമവും വാര്‍ഷികാഘോഷവും മുസഫ മാര്‍ത്തോമാ ഹാളില്‍ മൈലാപ്പൂര്‍ യുഎഇ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജന്‍ ഏബ്രഹാം, മുന്‍ വികാരി ഫാ. ജോസഫ് വാഴയില്‍, സെക്രട്ടറി ബേസില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.പി. സൈജി, ട്രസ്റ്റി ബിജു ചെറിയാന്‍, കോര്‍ഡിനേറ്റര്‍ എല്‍ദോ അരുണ്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

വിവിധ ഫാമിലി യൂണീറ്റുകളുടെ ആഭിമുഖ്യത്തിലുള്ള സ്‌റ്റേജ് കലാ പ്രകടനങ്ങളും നടന്നു. ഫാ. ജോസഫ് വാഴയിലിന്റെ യാത്രയയപ്പ് ചടങ്ങും ഉണ്ടായിരുന്നു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ഇടവക വികാരിക്കും, മെത്രാപ്പോലീത്തയ്ക്കും സ്വീകരണവും ഇടവകയിലേക്കു സ്വാഗതവും നല്‍കി. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക