Image

ആധാര്‍ ചോര്‍ത്താന്‍ ആള്‍മാറാട്ടം നടത്തി; ലേഖികയ്‌ക്കെതിരായ കേസ് വിശദീകരിച്ച് യുഐഡിഎഐ

Published on 07 January, 2018
ആധാര്‍ ചോര്‍ത്താന്‍ ആള്‍മാറാട്ടം നടത്തി; ലേഖികയ്‌ക്കെതിരായ കേസ് വിശദീകരിച്ച് യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് ചോര്‍ത്തിക്കിട്ടി എന്നു വെളിപ്പെടുത്തിയ ട്രിബ്യൂണ്‍ പത്രത്തിനും ലേഖികയ്ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയത സംഭവത്തില്‍ വിശദീകരണവുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ക്രിമിനല്‍ സ്വഭാവമുള്ളതിനാലാണു കേസ് നല്‍കിയതെന്നാണ് യുഐഡിഎഐയുടെ വിശദീകരണം.

മാധ്യമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തില്‍ കഴന്പില്ല. യുഐഡിഎഐ ആയി ആള്‍മാറാട്ടം നടത്തിയതിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി കേസ് നല്‍കിയപ്പോള്‍ ലേഖികയുടെയും പത്രത്തിന്റെയും പേരുകള്‍ പരാമര്‍ശിച്ചു. പരാതിയില്‍ ചൂണ്ടിക്കാട്ടിയ എല്ലാവരും കുറ്റവാളികള്‍ ആണെന്ന് അര്‍ഥമില്ലെന്നുമാണ് യുഐഡിഎഐയുടെ വിശദീകരണം. അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്രസ്വാതന്ത്ര്യത്തെയും തങ്ങള്‍ മാനിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക