Image

റയാന്‍ സ്‌കൂള്‍ കൊലപാതകക്കേസില്‍ പ്രതിക്ക്‌ ജാമ്യമില്ല

Published on 08 January, 2018
റയാന്‍ സ്‌കൂള്‍ കൊലപാതകക്കേസില്‍ പ്രതിക്ക്‌ ജാമ്യമില്ല

ഹരിയാനയിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ കൊലപാതകക്കേസില്‍ പ്രതിക്ക്‌ ജാമ്യമില്ല. സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ 11ാം ക്ലാസ്‌ വിദ്യാര്‍ഥിക്കാണ്‌ കോടതി ജാമ്യം നിഷേധിച്ചത്‌.

ഹരിയാന ഗുരുഗ്രാം കോടതിയുടേതാണ്‌ നടപടി. ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ്‌ വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സെപ്‌റ്റംബര്‍ എട്ടിനാണ്‌ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. സംശയത്തിന്റെ പേരില്‍ ആദ്യം സ്‌കൂളിലെ ബസ്‌ െ്രെഡവറെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

പിന്നീട്‌ സിബിഐയാണ്‌ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥിയെ അറസ്റ്റ്‌ ചെയ്‌തത്‌. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച്‌ വിചാരണ നടത്താന്‍ ജുവനൈല്‍ ജസ്റ്റീസ്‌ ബോര്‍ഡ്‌ ഉത്തരവിടുകയും ചെയ്‌തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക