Image

ഗാന്ധി വധത്തില്‍ നിഗൂഢതകളില്ലന്ന്‌ അമിക്കസ്‌ ക്യൂരി

Published on 08 January, 2018
ഗാന്ധി വധത്തില്‍ നിഗൂഢതകളില്ലന്ന്‌ അമിക്കസ്‌ ക്യൂരി



ഗാന്ധിജിയുടെ വധത്തില്‍ നിഗൂഢതകളില്ലെന്നും ഗോഡ്‌സെയല്ലാതെ മറ്റാരും വെടിയുതിര്‍ത്തതിന്‌ തെളിവുകളില്ലെന്നും അമിക്കസ്‌ ക്യൂരി അമരേന്ദ്ര ശരണ്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യകതയില്ലെന്നും മുതിര്‍ന്ന അഭിഭാഷകനായ ശരണ്‍ വ്യക്തമാക്കി.

മൂന്ന്‌ വെടിയുണ്ടകളായിരുന്നു ഗാന്ധിജിക്കു ഏറ്റത്‌. ഗാന്ധിജിയുടെ ശരീരത്തില്‍ നാലാമതൊരു വെടിയുണ്ട ഉണ്ടായിരുന്നതിന്‌ തെളിവുകളില്ല. കൂടാതെ വധത്തില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക്‌ പങ്കുണ്ടെന്ന വാദവും അടിസ്ഥാന രഹിതമാണ്‌. ഗാന്ധിവധത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട്‌ വ്യക്തമാക്കുകയായിരുന്നു അമിക്കസ്‌ ക്യൂരി.

വധവുമായി ബന്ധപ്പെട്ട നാലായിരത്തോളം രേഖകള്‍ പരിശോധിച്ചാണ്‌ അമിക്കസ്‌ ക്യൂരി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. അഭിനവ്‌ ഭാരത്‌ എന്ന സംഘടനയുടെ നേതാവ്‌ നേതാവ്‌ പങ്കജ്‌ പാണ്ഡ്യ നല്‍കിയ ഹര്‍ജ്ജിയിലാണ്‌ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക