Image

ജര്‍മ്മന്‍ ക്രിസ്മസ് കരോള്‍ പിരിവ് ഇന്ത്യയിലെ കുട്ടികള്‍ക്ക്

ജോര്‍ജ് ജോണ്‍ Published on 08 January, 2018
ജര്‍മ്മന്‍ ക്രിസ്മസ് കരോള്‍ പിരിവ് ഇന്ത്യയിലെ കുട്ടികള്‍ക്ക്
ഫ്രാങ്ക്ഫര്‍ട്ട്: വര്‍ഷം തോറും ജര്‍മ്മന്‍ കത്തോലിക്കാ സഭയിലെ കുട്ടികള്‍ ക്രിസ്മസ് കാലത്ത് പാവങ്ങളായ കുട്ടികളെ സഹായിക്കാന്‍ നടത്തുന്ന കരോള്‍ പരിവ് ഈ വര്‍ഷം ഇന്ത്യയിലെ കുട്ടികളെ സഹായിക്കാന്‍ നല്‍കുന്നു. പുതുവര്‍ഷത്തിലെ ആദ്യ ഞായറായ ഇന്നലെ ഇതിന്റെ ഏറ്റവും പ്രധാന ദിവസമായി ജര്‍മ്മന്‍ ഇടവകകള്‍ ആഘോഷിച്ചു. വീട് വീടാന്തരവും, സ്ഥാപനങ്ങളിലും കരോള്‍ ഗാനങ്ങള്‍ പാടി കുട്ടികള്‍ പിരിക്കുന്ന പണം ഒരോ വര്‍ഷവും ഓരോ രാജ്യങ്ങളിലെ പാവങ്ങളായ കുട്ടികളെ സഹായിക്കാന്‍ നല്‍കുന്നു.

ഈ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആഹാരമില്ലാതെയും, കിടപ്പാടം ഇല്ലാതെയും, വിദ്യഭ്യാസത്തിന് കഴിവില്ലാത്തവരുമായ കുട്ടികള്‍ക്കാണ് ജര്‍മ്മന്‍ കരോള്‍ പിരിവില്‍ കിട്ടുന്ന തുക നല്‍കുക. വിവിധ ഫോട്ടോകളും, സ്‌ളൈഡുകളും പ്രദര്‍ശിപ്പിച്ച് ഇന്ത്യയിലെ ഒരു പറ്റം കുട്ടികള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ജര്‍മ്മന്‍ കരോള്‍ കുട്ടികള്‍ വിവരിച്ചു.

ജര്‍മ്മന്‍ ക്രിസ്മസ് കരോള്‍ പിരിവ് ഇന്ത്യയിലെ കുട്ടികള്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക