Image

സ്‌പോട്‌സ്‌ ബൈക്കിടിച്ച്‌ പതിനൊന്നുകാരി കൊല്ലപ്പെട്ടു

Published on 08 January, 2018
സ്‌പോട്‌സ്‌ ബൈക്കിടിച്ച്‌ പതിനൊന്നുകാരി കൊല്ലപ്പെട്ടു

ബെംഗളൂരു: സ്‌പോട്‌സ്‌ ബൈക്കിന്റെ അമിത വേഗതയില്‍ പൊലിഞ്ഞത്‌ പതിനൊന്നുകാരിയുടെ ജീവന്‍. ഇന്നലെ ബെംഗളൂരു നഗരത്തില്‍ അമിത വേഗത്തില്‍ ടെക്കി ഓടിച്ച്‌ കെടിഎം ബൈക്കിടിച്ചാണ്‌ 11കാരിദാരുണമായി കൊല്ലപ്പെട്ടത്‌.

സ്‌പോട്‌സ്‌ ബൈക്ക്‌ സംഘത്തിനൊപ്പമുണ്ടായിരുന്ന ടെക്കി ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു. ഇയാളുടെ ബൈക്ക്‌ എതിര്‍ദിശയില്‍ വന്നിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ്‌ ബൈക്കിന്റെ പുറകിലുണ്ടായിരുന്ന പെണ്‍കുട്ടി ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ പോകുകയും സംഭവസ്ഥലത്ത്‌ വച്ച്‌ തന്നെ മരണപ്പെടുകയുമായിരുന്നു.

അപകടമുണ്ടാക്കിയ ടെക്കിയെ നാട്ടുകാര്‍ പിടികൂടി സമീപത്തുള്ള പോസ്റ്റില്‍ കെട്ടിയിടുകയും തുടര്‍ന്ന്‌ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക