Image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന്റെ കലണ്ടര്‍ പ്രകാശനം ചെയ്തു

Published on 08 January, 2018
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന്റെ കലണ്ടര്‍ പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന്റെ 2018ലെ കലണ്ടര്‍ പ്രകാശനം പ്രശസ്ത സിനിമാതാരവും, കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്ടിവല്‍ ഡയറക്ടറുമായ രവീന്ദ്രന്‍ നിര്‍വഹിച്ചു.

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2017ല്‍ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിനുവേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും , സെക്രട്ടറി ഫൈസല്‍ എഫ്എം ചേര്‍ന്ന് രവീന്ദ്രനു മൊമന്േ!റാ നല്‍കി ആദരിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ട്രഷറര്‍ ഷൈജു, ജോ. സെക്രട്ടറി അരുണ്‍ തൈക്കാട്ടില്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ സുബിന്‍ സുരേന്ദ്രന്‍, ജസ്റ്റിന്‍ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിന്‍ തിലക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക