Image

മദ്യത്തിനും കള്ളിനും നിരോധനം വേണ്ട, നിയന്ത്രണം മതി: സുപ്രീം കോടതി

Published on 08 January, 2018
മദ്യത്തിനും കള്ളിനും നിരോധനം വേണ്ട, നിയന്ത്രണം മതി: സുപ്രീം കോടതി

ന്യൂഡല്‍ഹി: കള്ളിനോ മദ്യത്തിനോ നിരോധനം ഏര്‍പ്പെടുത്തുകയല്ല, നിയന്ത്രണമാണ് ഏര്‍പ്പെടുത്തേണ്ടതെന്നു സുപ്രീം കോടതി. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പന തടഞ്ഞ ഉത്തരവില്‍നിന്നു കള്ളു ഷാപ്പുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്.

നിയന്ത്രണം ഏര്‍പെടുത്തിയത് തൊഴിലാളികളുടെ ഉപജീവനത്തെ ഏതു തരത്തില്‍ ബാധിക്കുമെന്നും കോടതി ചോദിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളു ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് രണ്ടാഴ്്ച്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. 

അതേസമയം, കള്ളു ഷാപ്പുകള്‍ ഒഴികെയുള്ള മദ്യവില്‍പന ശാലകള്‍ പാതയോരങ്ങളില്‍ നിന്നു മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കള്ളു ഷാപ്പുകളെ മാറ്റുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. പാതയോരത്തെ മദ്യവില്‍പന തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക