Image

തെലുങ്കു നടിയുമായി നിത്യാ മേനോന്റെ ലിപ്‌ ലോക്ക്‌

Published on 08 January, 2018
 തെലുങ്കു നടിയുമായി നിത്യാ മേനോന്റെ ലിപ്‌ ലോക്ക്‌


തന്റെ പുതിയ തെലുങ്കു ചിത്രത്തില്‍ സ്വവര്‍ഗരതിക്കാരിയായ കഥാപാത്രമായി നിത്യാമേനോന്‍ വേഷമിടുന്നു.
തെലുങ്കിലെ തന്നെ പ്രശസ്‌തയായ നടിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക്‌ ഉണ്ടെന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും രണ്ട്‌ പ്രശസ്‌ത നടിമാര്‍ തമ്മില്‍ ഒരു ചുംബന രംഗം അഭിനയിക്കുന്നത്‌.

മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ ഏറെ ആരാധകരും പ്രശസ്‌തിയുമുളള താരമാണ്‌ നിത്യാ മേനോന്‍. നടി കൂടിയാണ്‌ നിത്യ. മൂന്നു ഭാഷകളിലും പ്രമുഖ നായകന്‍മാര്‍ക്കൊപ്പം നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നിത്യാ മേനോന്‌ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യമാണ്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ പുതിയ ചിത്രത്തില്‍ സ്വവര്‍ഗരതിക്കാരിയായി അഭിനയിക്കുന്നത്‌.

എന്നാല്‍ ചിത്രത്തിന്‌ സെന്‍സര്‍ ബോര്‍ഡ്‌ വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ്‌ സിനിമാ മേഖലയില്‍ നിന്നുള്ള വിദഗ്‌ധര്‍ പറയുന്നത്‌. ഇന്ത്യയില്‍ സ്വവര്‍ഗരതി നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌.അതിനാല്‍ തന്നെ ലിപ്‌ ലോക്ക്‌ പോലുള്ള രംഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ്‌ ആവശ്യപ്പെട്ടേക്കാം. കരിയറിലാദ്യമായി ലെസ്‌ബിയന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലിലാണ്‌ താനെന്നും ഈ ചിത്രത്തിന്‌ സെന്‍സര്‍ ബോര്‍ഡ്‌ വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അടുത്തിടെ നല്‍കിയ ഒരഭിമുഖത്തില്‍ നിത്യ സൂചിപ്പിച്ചിരുന്നു.










Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക