Image

3.21 കോടി യു.എസ്‌ ഡോളറുമായി ജെറ്റ്‌ ഏയര്‍വേസ്‌ ജീവനക്കാരി അറസ്റ്റില്‍

Published on 09 January, 2018
3.21 കോടി യു.എസ്‌ ഡോളറുമായി ജെറ്റ്‌ ഏയര്‍വേസ്‌ ജീവനക്കാരി അറസ്റ്റില്‍

ന്യൂദല്‍ഹി: മൂന്നുകോടി 21 ലക്ഷം രൂപയുടെ യു.എസ്‌ ഡോളറുമായി ജെറ്റ്‌ ഏയര്‍വേസ്‌ ജീവനനക്കാരി പിടിയിലായി. 4,80,200 യു.എസ്‌ ഡോളറുമായി ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റിനെ ഡി.ആര്‍.ഐയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍.

തിങ്കളാഴ്‌ച ഹോങ്കോങ്ങിലേക്കുള്ള വിമാനത്തില്‍ പോകാനിരിക്കെയാണ്‌ ഇവരെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ റവന്യൂ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ ഞായറാഴ്‌ച അര്‍ദ്ധരാത്രി നടത്തിയ പരിശോധനയിലാണ്‌ കള്ളപ്പണം പിടികൂടിയത്‌. അമിത്‌ മല്‍ഹോത്ര എന്ന ഏജന്റ്‌ മുഖേനയാണ്‌ നോട്ടുകള്‍ എത്തിയതെന്ന്‌ ചോദ്യം ചെയ്യലില്‍ ജീവനക്കാരി പറഞ്ഞു.


വിദേശ കറന്‍സി കടത്തുന്നതിന്‌ ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്നെന്നും ദല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത്‌ ഇത്തരത്തില്‍ പണം എത്തിക്കാറുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പണം ഉപയോഗിച്ച്‌ വിദേശത്ത്‌ നിന്ന്‌ സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക്‌ കടത്തുകയായിരുന്നു ഈ ശൃംഖല ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക