Image

'നിശ്ചലത ' (കവിത: ബിന്ദു ടിജി)

ബിന്ദു ടിജി Published on 09 January, 2018
'നിശ്ചലത ' (കവിത: ബിന്ദു ടിജി)
മൗനം ഒരു നിറവാണ്
വിരഹത്തില്‍ ചുട്ടു പൊള്ളിച്ചും
മരണത്തില്‍ തണുത്തു വിറച്ചും
രാഗത്തില്‍ തളര്‍ന്നുറങ്ങിയും
എന്റെ മുറി നിറയ്ക്കുന്ന
വാക്കുകളുടെ ഭാര മില്ലാത്ത നിറവ്

ഊമ യാക്ക പ്പെട്ട വന്റെ
പ്രതികാരമാണ് നീ
പെയ്തു തോര്‍ ന്നതിന്‍ ശേഷം
എത്തുന്ന രഹസ്യ പ്രളയം
മനം വിറപ്പിച്ച ഇടി മുഴക്കത്തി നൊടുവിലും
നീയുണ്ട്
ഇല കൊഴിഞ്ഞ മരം
നാണിച്ചു കരയുന്ന ശബ്ദം

എന്റെ നെടുവീര്‍പ്പും
പുഞ്ചിരിയും ദൈവത്തോട്
സ്വകാര്യം പറയുന്ന നീ
കടലിനെയിളക്കുന്ന ആകാശം
പോലെ
ചിന്തയെ ചലിപ്പിക്കുന്ന
നിശ്ചലത

'നിശ്ചലത ' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക