Image

അനധികൃതനിര്‍മാണം; ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മുംബൈയിലെ വസതിയുടെ ഒരുഭാഗം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി

Published on 09 January, 2018
അനധികൃതനിര്‍മാണം; ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മുംബൈയിലെ വസതിയുടെ ഒരുഭാഗം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി
മുംബൈ: ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ജുഹുവിലെ വസതിയുടെ ഒരുഭാഗം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. പത്ത്‌നിലകെട്ടിടത്തില്‍ നിയമവിരുദ്ധമായി പണിത ഭാഗമാണ്‌ പൊളിച്ചുമാറ്റിയത്‌. ബ്രിഹാംമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ്‌ നടപടി.

ഇവിടെ നിയമവിരുദ്ധമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കോര്‍പ്പറേഷന്‌ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന്‌ കോര്‍പ്പറേഷന്‍ തന്നെ തന്നെ നടത്തിയ പരിശോധനയിലാണ്‌ നിയമലംഘനം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ 2017 ഡിസംബര്‍ അഞ്ചിന്‌ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ കോര്‍പ്പറേഷന്‍ നോട്ടീസ്‌ അയക്കുകയും ചെയ്‌തിരുന്നു. സെക്ഷന്‍ 53(1) എം.ആര്‍.ടി.പി ആക്ട്‌ പ്രകാരമാണ്‌ നടപടിയെടുത്തത്‌.
Join WhatsApp News
നാരദന്‍ 2018-01-09 08:38:05
കുരിശു കൃഷികാര്‍  എന്തിയേ , ഒരു കുരിശു  അവിടെ അങ്ങ്  നാട്ടിയാലോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക