Image

സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ പ്രശ്‌ന പരിഹാരത്തിന്‌ പുതിയ സമിതി നിശ്ചയിച്ച്‌ സിനഡ്‌

Published on 09 January, 2018
സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ പ്രശ്‌ന പരിഹാരത്തിന്‌ പുതിയ സമിതി നിശ്ചയിച്ച്‌ സിനഡ്‌
സീറോ മലബാര്‍ സഭയില്‍ നടന്ന കോടികളുടെ ഭൂമി ഇടപാട്‌ സംബന്ധിച്ച വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന്‌ സഭ പുതിയ സമിതിയെ നിയമിച്ചു. ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ടാണ്‌ സമിതിയുടെ കണ്‍വീനര്‍. കഴിഞ്ഞ ദിവസം ആരംഭിച്ച സിനഡിലെ ചര്‍ച്ചയെ തുടര്‍ന്നാണ്‌ പുതിയ സമിതിയെ നിശ്ചയിച്ചത്‌. എത്രയും പെട്ടന്ന്‌ പടനം നടത്തി വിഷയത്തില്‍ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനാണ്‌ സമിതിയെ നിയമിച്ചിരിക്കുന്നത്‌

ഇന്നലെ നടന്ന സിനഡ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി ഭൂമി ഇടപാട്‌ സംബന്ധിച്ച വിവരങ്ങള്‍ സിനഡിനെ ധരിപ്പിക്കുകയും ഭൂമി ഇടപാടില്‍ ഖേദ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. നടപടിക്രമങ്ങളില്‍ സാങ്കേതികമായ വീഴ്‌ചകള്‍ മാത്രമാണ്‌ ഉണ്ടായതെന്നാണ്‌ അദ്ദേഹം അറിയിച്ചത്‌. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത്‌ നിലപാട്‌ തന്നെയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.

വിവാദമായി മാറിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന്‌ വിഷയത്തില്‍ പരിഹാരം ഉണ്ടാകണമെന്ന്‌ സിനഡ്‌ നിര്‍ദ്ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക