Image

സ്ത്രീകള്‍ക്കു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്കു വാതില്‍ തുറന്ന് സൗദി

Published on 09 January, 2018
സ്ത്രീകള്‍ക്കു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്കു വാതില്‍ തുറന്ന് സൗദി

റിയാദ്: സൗദിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ സ്ത്രീകള്‍ക്കായി വാതില്‍ തുറക്കുന്നു. തലസ്ഥാനമായ റിയാദില്‍ ഈ മാസം 12ന് അല്‍ അഹ്ലി അല്‍ ബാറ്റിന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇത് ആദ്യമായാണ് സ്ത്രീകള്‍ക്കു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ജിദ്ദയിലും ദമാമിലും നടക്കുന്ന മത്സരങ്ങള്‍ക്കും സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗദിയില്‍ കായിക മത്സരങ്ങളില്‍നിന്നും സ്‌റ്റേഡിയങ്ങളില്‍നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. യാത്ര ചെയ്യണമെങ്കിലും പഠിക്കണമെങ്കിലും സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുവാദം ആവശ്യമാണെന്നതാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.

എന്നാല്‍ അടുത്തിടെ ഇത്തരം കടുത്ത നിയന്ത്രണങ്ങളില്‍ സൗദി ഭരണകൂടം അയവുവരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂണില്‍ സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക