Image

അഭയ കേസ്: സി.ബി.ഐ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോടതി

Published on 09 January, 2018
അഭയ കേസ്: സി.ബി.ഐ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോടതി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ അവിഹിതമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് സി.ബി.ഐയോട് കോടതി. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടായ കെ.ടി. മൈക്കിളിന്റെ ഇടപെടല്‍ സംബന്ധിച്ച സാക്ഷി മൊഴികള്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കവെയാണ് തിരുവനന്തപുരം സി .ബി.ഐ പ്രത്യേക കോടതി ജഡ്ജി നാസറിന്റെ പരാമര്‍ശം.

ഈ മാസം 18ന് അനേഷണ ഉദ്യോഗസ്ഥര്‍ നിലപാടറിയിക്കാനും നിര്‍ദേശം നല്‍കി.
അതിനിടെ, അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദവും അന്ന് തുടരും. മുന്‍ ആര്‍.ഡി.ഒ കിഷോറിനെയും ക്ലര്‍ക്ക് മുരളീധരനുമെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹരജിയിലെ വാദവും അന്നാണ്. (Madhyamam) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക