Image

സീറോ മലബാര്‍ സഭ ആര്‍ക്കുവേണ്ടി? (ബി.ജോണ്‍ കുന്തറ)

Published on 09 January, 2018
സീറോ  മലബാര്‍ സഭ ആര്‍ക്കുവേണ്ടി? (ബി.ജോണ്‍ കുന്തറ)
ജീസസ് തുടങ്ങിവച്ച ദൗത്യം മുന്നോട്ടുകൊണ്ടുപോയി ലോകംമുഴുവന്‍ പ്രചരിപ്പിക്കുക കൂടാതെ വിശ്വാസികളെ നേര്‍വഴിക്കുനയിക്കുന്നതിനും അവരുടെ ആത്മീയ ആ വശ്യങ്ങള്‍ ജന്മം മുതല്‍ മരണവും അതിനുശേഷവും നടത്തിക്കൊടുക്കുക ഇതാണ് പൊതുവെ, റോമന്‍ കാത്തോലിക് ചര്‍ച്ചിന്റെ ചുമതല എന്ന് കാനന്‍നിയമം മുതല്‍ എല്ലാ ഇടങ്ങളിലും വ്യക്തമായി പ്രസ്താവിക്കുന്നു .

കേരളത്തിലെ
സീറോ മലബാര്‍ സഭക്ക് ആരാധനക്രമങ്ങളില്‍, ദേശീയതയെ കണക്കിലെടുത്തു ഒരുപാടുമാറ്റങ്ങള്‍ വരുത്തുന്നതിന് പരിശുദ്ധ സിംഹാസനം അനുവാദം നല്‍കി യിട്ടുണ്ട് എന്നിരുന്നാല്‍ത്തന്നെയും മറ്റു ഭരണസംവിധാങ്ങള്‍ കാനന്‍നിയമങ്ങള്‍ അനുസരിച്ചുവേണമെന്നത് മാറ്റിയിട്ടില്ല.

കാനന്‍ നിയമാവലി വകുപ്പ് 12 54 പ്രകാരം ലോകപരമായ സ്വത്തുക്കള്‍ വാങ്ങുന്നത ിന് ഓരോരൂപതകള്‍ക്കും അനുവാദമുണ്ട് എന്നാല്‍ ഇങ്ങനെവാങ്ങുന്ന വസ്തുക്കളുടെ ഉദ്ദേശവും ഉപയോഗവും നിയമങ്ങളില്‍പറയുന്നു, ഒന്ന്: ദൈവത്തെ ആരാധിക്കുന്നതിനുള്ളൊരിടം, രണ്ട് :ആതുരസേവനം ഇവ, ഇതേ കാനന്‍വ്യവസ്ഥയില്‍ തറപ്പിച്ചു അനുശാസി ക്കുന്നു. കൂടാതെ ഇതിനായി സ്വരൂപിക്കുന്ന വസ്തുക്കളുടെ നിയത്രണം ഒരുരൂപതാ ഉപദേശസമിതിയുടെ കീഴിലും ആയിരിക്കണം. ബിഷപ്പ് ആയിരിക്കും എല്ലാത്തിനും അന്തിമതീരുമാനം എടുക്കുന്നത്.

എന്നിരുന്നാല്‍ത്തന്നെയും ഒരുമേലധികാരിക്കും ഏകപഷീയമായ തീരുമാന ങ്ങള്‍ എടുക്കാമെന്ന് അനുശാസിക്കുന്നുമില്ല. ആഒരധികാരം പോപ്പിനുമാത്രമേയുള്ളു. അപ്രമാദിത്വം ഒരുബിഷോപ്പിനും കൊടുത്തിട്ടില്ല.

ഇപ്പോള്‍ കേരളത്തില്‍ സിറോമലബാര്‍ സഭയില്‍ നടക്കുന്ന സംഭവങ്ങള്‍ വെറും നിസാരം എന്നുകണ്ട്ആര്‍ക്കും തള്ളിക്കളയുവാന്‍ പറ്റില്ല. പരിശോധിച്ചാല്‍ കാണുവാന്‍പറ്റും ഇവിടെ കാനന്‍ നിയമങ്ങള്‍മാത്രമല്ല ഒരുരാജ്യത്തിന്റെ സിവില്‍ നിയമലംഘനവും നടന്നിരിക്കുന്നു. കാനന്‍ലോ, മറ്റുനിയമങ്ങള്‍ അവഗണിക്കുന്നതിന് ആര്‍ക്കും സമ്മതം നല്‍കുന്നില്ല.

കേരളത്തിലെ എല്ലാപള്ളികളുടേയും രൂപതകളുടേയും ആരംഭവും വളര്‍ച്ചയും പരിശോധിച്ചാല്‍ മനസ്സിലാകും എല്ലാംഅനേകം സാധാരണ വിശ്വാസികളുടെ വിയര്‍പ്പില്‍നിന്നും ഉടലെടുത്തവ എന്ന്..ആയതിനാല്‍ അരമനകളില്‍ നടക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനും വിമര്‍ശിക്കുന്നതിനും അല്മായര്‍ക്ക് അധികാരമുണ്ട ്അവകാശമുണ്ട്.

അരമനകള്‍ വാങ്ങുന്നവസ്തുക്കളുടെ ഉദ്ധേശശുദ്ധിവരെ നിയമങ്ങള്‍ക്കെതിര്. മെഡിക്കല്‍ കോളേജ് കെട്ടിപ്പടുക്കുന്നന് വിശ്വാസികളുടെ എന്ത് ആത്മീയതയുടെ പരിരക്ഷണത്തിന് ? അതവിടെ നില്‍ക്കട്ടെ അതിനായി വന്‍തുകകള്‍ ബാങ്കുകളില്‍നിന്നും വായ്പ്പ വാങ്ങുക ഉദ്ദേശിച്ച സംരംഭംനടക്കില്ല എന്ന്വന്നപ്പോള്‍ വന്ന നഷ്ട്ടം നികത്തുന്നതിനെന്നും പറഞ്ഞു കയ്യിലിരുന്ന മറ്റുവസ ്തുക്കള്‍ വില്‍ക്കുക ഈവില്‍പ്പനകളില്‍ സംസ്ഥാന ഭൂക്രയവിക്രയ നിയമങ്ങളെ ലംഘിക്കുക ഇതെല്ലാം വെറുതെവിരോധികള്‍ പറയുന്നതല്ല നടന്നതിന് തെളിവുകളുണ്ട്.

കാട്ടിലെ ത്തടിതേവരുടെ ആന എന്നരീതിയില്‍ പണംചിലവഴിക്കുന്ന ഭരണ മാണ് അരമനകളില്‍ നടക്കുന്നത്. രാഷ്ട്രീയക്കാര്‍ ഇവരുടെ പോക്കറ്റുകളിലാണെന്നുള്ള ഒരു അഹങ്കാരം അനവധി ബിഷോപ്പുമാര്‍ക്കുണ്ട് .ഇവരില്‍പലരേയും രാഷ്ട്രീയക്കാര്‍ക്കും പേടിയാണ് കാരണം ഇവര്‍ക്ക് "വോട്ട്ബാങ്ക്" എന്ന ആയുധം കയ്യിലുണ്ട്. എന്താണീവോട്ട് ബാങ്ക് പിതാക്കന്മാരുടെ താളങ്ങള്‍ക്കുതുള്ളുന്ന അല്മായര്‍ .

യേശുക്രിസ്തു ഒരുനാണയമെടുത്തിട്ട് രണ്ടുവശവുംകാട്ടി എന്ത ുപറഞ്ഞു സീസറിനുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത്‌ദൈവത്തിനും എന്നുവയ്ച്ചാല്‍ നികുതിവെട്ടിക്കരുതെന്ന് . ഇവിടെ ഒരുതെറ്റുപറ്റി തിരുത്താം എന്നതല്ല

ഉത്തരം.ഒത്തുതീര്‍പ്പുകാര്‍ രംഗത്തുവരും എല്ലാം രഹസ്യമായി മൂടിക്കെട്ടുന്നതിന്.
ഇവിടെ ഒരുകൊച്ചുകുഞ്ഞു ഗ്ലാസ്സ് നിലത്തിട്ടുടച്ചു എന്ന തെറ്റല്ല നടന്നിരിക്കുന്നത്. അനേകം ഡിഗ്രികള്‍ പേരിന്‍റ്റെ പിന്നില്‍ തൂക്കിയിട്ട് ഞങ്ങള്‍ ദൈവദാസര്‍ പരിശുദ്ധര്‍ എന്നെല്ലാം നെറ്റിയില്‍ഒട്ടിച്ചിട്ടുള്ള മഹാന്മാരാണ് .ഞങ്ങളെ മറ്റുള്ളവര്‍ കളിപ്പിച്ചുനിയമങ്ങള്‍ ശ്രദ്ധിച്ചില്ല ഇതൊന്നുംഇനിയുള്ള കാലംആരും വിശ്വസിക്കില്ല.

സാധാരണക്കാര്‍ ചെയ്താല്‍ ജയിലില്‍പോകുന്ന തെറ്റുകളാണ് ഇവര്‍ ചെയ്തിരിക്കുന്നത്. സര്‍വ സിറോ മലബാര്‍വിശ്വാസികള്‍ക്കും അപമാനംവരുത്തിവയ്ച്ചിരിക്കുന്നു. വിശ്വാസികള്‍ മന സിലാക്കൂ, സഭ ഉണ്ടാക്കിയിരിക്കുന്നത് ,കൊട്ടാരങ്ങള്‍ നിര്‍മിച്ച ു ബിഷപ്പുമാര്‍ക്ക ്താമസിക്കുന്നതിനും പുരോഹിതവര്‍ഗത്തിനു ഒരു ജോലിസ്ഥിരത വരുത്തുന്നതിനും മാത്രമല്ല എന്ന്.

മോക്ഷവും നരകവും  മുന്നില്‍ക്കാട്ടിനടത്തുന്ന അടവുകളൊന്നും ഈ യുഗത്തില്‍ ഇനിവിലപ്പോകില്ല. ഇവര്‍ക്കെല്ലാം ഇനിയെന്തു ധാര്‍മികാവകാശമുണ്ട് പത്തുകല്പനകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ പഠിപ്പിക്കുവാന്‍ ? അല്മായര്‍ ഉച്ചത്തില്‍പറയുക അരമനഭരണത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന്.

അരമനസ്വത്തുക്കള്‍ ആരുടേയും കുടുംബമുതലല്ല ധൂര്‍ത്തടിക്കുന്നതിനും തോന്നുന്നതുപോലെ ഉപയോഗിക്കുന്നതിനും. ഇനിമുതല്‍ അരമനരഹസ്യം എന്നവാക്കിന് പ്രസക്തിയില്ല അല്ലാതെ ബാന്‍ടൈഡ് ഒട്ടിച്ചുപ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്നുള്ള നിലപാടിന് ചെവികൊടുക്കരുത്. പിതാക്കന്മാരെ വിമര്‍ശിച്ചാല്‍ മറ്റുമതങ്ങ ളുടെമുന്‍പില്‍ നാംതോറ്റുപോകും എന്നെല്ലാം പറഞ്ഞു മുതലക്കണ്ണീരുമൊഴിക്കി പലേ അരമനശിങ്കിടികളും രംഗത്തുവരും. വേറൊന്നു കേള്‍ക്കുന്നത ്ഇവ ചര്‍ച്ചനടത്തുന്നതിന് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്അവരുടെ തീരുമാനംവരട്ടെ. കമ്മറ്റി ചര്‍ച്ച ചെയ്താല്‍ ചെയ്തതെറ്റ് മാഞ്ഞുപോകുമോ എന്തവാ കമ്മറ്റി ഒരുകുമ്പസാരക്കൂടോ? എല്ലാത്തിനും ഒരുസുതാര്യത വരുത്തിയശേഷമേ വിശ്വാസികള്‍ അരമനപടികളില്‍ നിന്നും പിന്മാറാന്‍ പാടുള്ളു.


Join WhatsApp News
അറക്കല്‍ അബു. 2018-01-10 00:43:38

സഭ ആര്‍ക്കുവേണ്ടിയാണ്‌ എന്നതൊരു വിഷയമല്ല. വിഷയം സഭ മനപൂര്‍വം ഒരു രാജ്യത്തിന്‍റെ നിയമ വ്യവസ്ഥ ലംഖിചിട്ടുണ്ടോ എന്നുള്ളതാണ്. തെറ്റ് ആര് ചെയ്താലും തെറ്റുതന്നെ. അതിനു ബിഷപ്പും പോപ്പും വ്യതാസം ഒന്നുമില്ല. State should initiate a criminal investigation immediately and recover the tax money it lost. Subpoenas and arrest warrants should go left and right-to show that NOBODY IS ABOVE THE LAW. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും. 

V.George 2018-01-11 09:59:23
Church faithfuls are like frogs  in the cold water container just kept on the gas stove. The slow heat coming from the bottom is very comfortable. Slowly the water will boil and the poor frogs will die in that water. What happens if you throw a frog in the hot water. It simly jumps out and escape himself.
Dear faithful, if your brain is working, simply jump out. Otherwise you will perish in that church container.
The comfort you getting from this frog catchers (your priest and bishops)is not real. Slowly they will drain your money and freeze your intelect.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക