Image

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്‌ ധനസഹായവുമായി മിസോറാം വെന്‍ങ്‌ ബാപ്‌റ്റിസ്റ്റ്‌ സഭ

Published on 10 January, 2018
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്‌  ധനസഹായവുമായി മിസോറാം  വെന്‍ങ്‌ ബാപ്‌റ്റിസ്റ്റ്‌  സഭ
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്‌ കൂടിയ ധനസഹായവുമായി മിസോറാമിലെ ക്രിസ്‌ത്യന്‍ സഭ. സഭയില്‍ ആളു കുറയുന്നുവെന്നതിനാലാണ്‌ പണം നല്‍കി ജനനം പ്രോത്സാഹിപ്പിക്കാന്‍ സഭ മുതിരുന്നത്‌.നിലവില്‍ ക്രസ്‌ത്യന്‍ ജനതയ്‌ക്ക്‌ മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ്‌ ബസാര്‍ വെന്‍ങ്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചാണ്‌ സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതനുസരിച്ച്‌ നാലാമത്തിനെ കുഞ്ഞിന്‌ 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന്‌ 5000 രൂപയും പാരിതോഷിതകം നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച്‌ പണം ലഭിക്കും.

മിസോ ഗോത്രങ്ങള്‍ക്കിടയില്‍ കുറഞ്ഞ ജനന നിരക്കാണ്‌ നിലനില്‍ക്കുന്നത്‌. ഇതിനൊരു മാറ്റത്തിനായാണ്‌ ഇത്തരമൊരു പ്രോത്സാഹന നീക്കമെന്നാണ്‌ ചര്‍ച്ച്‌ ഭാരവാഹികള്‍ പറയുന്നത്‌. ജ
നന നിരക്ക്‌ കുറവായതിനാല്‍ മിസോയിലെ ജനസംഖ്യയും കുറവാണ്‌. അതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കാനാണ്‌ ഉദേശിക്കുന്നതെന്ന്‌ ചര്‍ച്ചിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ അംഗം ലാല്‍റാംലീന പാച്യു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക