Image

എ.കെ.ജിക്കെതിരായ പരാമര്‍ശം; ബല്‍റാമിനോട്‌ വിശദീകരണം തേടുമെന്ന്‌ സ്‌പീക്കര്‍

Published on 10 January, 2018
എ.കെ.ജിക്കെതിരായ പരാമര്‍ശം;  ബല്‍റാമിനോട്‌ വിശദീകരണം തേടുമെന്ന്‌ സ്‌പീക്കര്‍
കോഴിക്കോട്‌: കമ്മ്യൂണിസ്റ്റ്‌ നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലനെ അധിക്ഷേപിച്ച്‌ ഫേസ്‌ബുക്കില്‍ രംഗത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എയോട്‌ വിശീകരണം തേടുമെന്ന്‌ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍.

എ.കെ.ജിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബല്‍റാമിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എം.എല്‍.എയോട്‌ സ്‌പീക്കര്‍ വിശദീകരണം തേടുന്നത്‌. എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇടത്‌ പ്രവര്‍ത്തകര്‍ വി.ടി. ബല്‍റാം എം.എല്‍.എയ്‌ക്ക്‌ നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തു.


ഇന്ന്‌ രാവിലെയായിരുന്നു തൃത്താലയില്‍ വെച്ച്‌ വി.ടി ബല്‍റാമിന്‌ നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും നടന്നത്‌. തൃത്താലയില്‍ സ്വകാര്യ ലാബിന്റെ ഉദ്‌ഘാടന ചടങ്ങിന്‌ എത്തിയപ്പോഴായിരുന്നു സംഭവം.

10:30 ഓടെ പൊലീസ്‌ അകമ്പടിയില്‍ ആണ്‌ ബല്‍റാം ഉദ്‌ഘാടനത്തിന്‌ എത്തിയത്‌. എന്നാല്‍ 9:30 ഓടെ തന്നെ ഇടത്‌ മുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിച്ച്‌ എത്തിയ പ്രവര്‍ത്തര്‍ പൊലീസ്‌ വാഹനത്തിന്‌ മുകളില്‍ കയറി ബല്‍റാമിന്‌ നേരെ ചീമുട്ട വലിച്ചെറിയുകയായിരുന്നു.

പിന്നീട്‌ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും ഉന്തും തള്ളുമുണ്ടാവുകയും ബല്‍റാമിന്റെ വാഹനത്തിന്റെ ചില്ല്‌ തകര്‍ക്കുകയും ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക