ഹെലികോപ്റ്റര്‍ വിവാദം; ആ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്
Published on 10 January, 2018
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍
യാത്രാവിവാദം പ്രതിരോധത്തിലായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സി.പി.ഐ.എം.
ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി
സി.പി.ഐ.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് ് പറഞ്ഞു.
ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും അദ്ദേഹം
പറഞ്ഞു.
ഹെലികോപ്റ്റര്‍ വിവാദത്തില്‍ യാത്രയ്ക്ക്
ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചതില്‍ റവന്യൂമന്ത്രിയും
റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടിയിരുന്നു. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന്
മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും
പ്രതികരിച്ചിരുന്നു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന
മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്റെ പകര്‍പ്പ്
പുറത്തുവന്നതോടെ പൊളിഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല