Image

സ്‌കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്‌

Published on 10 January, 2018
സ്‌കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്‌


തൃശൂര്‍: അമ്പത്തിയെട്ടാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്‌ ജില്ലയ്‌ക്ക്‌ വീണ്ടും കിരീടം. 895 പോയിന്റ്‌ നേടിയാണ്‌ കോഴിക്കോട്‌ കിരീടം ഉറപ്പിച്ചത്‌. പന്ത്രണ്ടാം തവണയാണ്‌ കോഴിക്കോട്‌ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്നത്‌.

രണ്ടാം സ്ഥാനം പാലക്കാടിനാണ്‌. പോയിന്റ്‌ 893. 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ (865) നാലാമതും തൃശൂര്‍ (864) അഞ്ചാമതും എത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക