Image

ജോളി തടത്തില്‍ ലോക കേരള സഭയിലേക്ക്

Published on 10 January, 2018
ജോളി തടത്തില്‍ ലോക കേരള സഭയിലേക്ക്

ബെര്‍ലിന്‍: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളവികസനത്തില്‍ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയില്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജര്‍മനിയില്‍ നിന്നും ജോളി തടത്തില്‍ പങ്കെടുക്കും.

ജോളി തടത്തില്‍ ജര്‍മനിയിലെ മലയാളി സമൂഹത്തിലെ പ്രത്യേകിച്ചും ജര്‍മനിയിലെ ആരോഗ്യമേഖലയിലെ ഒരു ബസിസിനസ് മാഗ്‌നെറ്റാണ്. മൂവാറ്റുപുഴ സ്വദേശിയായ ജോളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ വ്യക്തമായ ലക്ഷ്യബോധത്തോടു കൂടിയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്. നിലവില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജിയന്‍ ചെയര്‍മാനാണ്.

ജര്‍മനിയിലെ സമൂഹ്യ സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ മേഖലകളെ കൂടാതെ കായിക മേഖലയിലും ഏറെ സജീവമാണ്. മേഴ്‌സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്താണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള എംപിമാരും എംഎല്‍എമാരും ആഗോള തലത്തില്‍ പ്രവാസി മലയാളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍പ്പടെ 351 പേരും സര്‍ക്കാരിന്റെ ക്ഷണിതാക്കളും ഉള്‍പ്പെടുന്നതാണ് ലോക കേരള സഭ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക