Image

ഒഐസിസി യൂത്ത് കോണ്‍ഗ്രസ് പുതുവത്സരം ആഘോഷിച്ചു

Published on 10 January, 2018
ഒഐസിസി യൂത്ത് കോണ്‍ഗ്രസ് പുതുവത്സരം ആഘോഷിച്ചു

കുവൈത്ത്: ഒഐസിസി യൂത്ത് കോണ്‍ഗ്രസ് പുതുവത്സരം വരവേല്‍ക്കുന്നതിന്റെ ഭാഗമായി കബ്ദില്‍ ദ്വിദിന പാര്‍ട്ടി പഠനക്ലാസും, പ്രഭാഷണ പരിശീലനവും, സോഷ്യല്‍ മീഡിയ പ്രചരണപ്രവര്‍ത്തന കാന്പയിനും സംഘടിപ്പിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി ഒഐസിസി ദേശീയ അധ്യക്ഷന്‍ വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. ഇന്നലെ വരെയുള്ള പോരായ്മകളും പരിമിതികളും പരിഹരിച്ചു ഇന്നിന്റെ കാവല്‍ക്കാരായി സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിക്കുവാന്‍ പുതുവര്‍ഷത്തില്‍ സാധിക്കണമെന്ന് കേക്ക് മുറിച്ചു പുതുവര്‍ഷത്തെ വരവേറ്റ അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബിന്‍ ജോസ് മുഖ്യ നേതൃത്വം കൊടുത്ത പരിപാടിയില്‍ ചന്ദ്രമോഹന്‍, ഇല്ല്യാസ്, ശബീര്‍, ഷോബിന്‍, സൂരജ് എന്നിവര്‍ നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക