Image

ലോക കേരള സഭ സുപ്രധാന അധ്യായം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

Published on 10 January, 2018
ലോക കേരള സഭ സുപ്രധാന അധ്യായം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
ലോക ജനാധിപത്യ ചരിത്രത്തില്‍ കേരളം സംഭാവന ചെയ്യുന്ന ഏറ്റവും സുപ്രധാനമായ അധ്യായമാണ് 12,13 തീയതികളില്‍ നിയമസഭ മന്ദിരത്തില്‍ ചേരുന്ന ലോക കേരള സഭ എന്നും മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈഎത്തുക എന്ന പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കേരളീയര്‍ക്ക് പൊതുവേദി ഒരുക്കാനും കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോല്‍സാഹിപ്പിക്കുക്കാനും വേണ്ടണ്‍ി രൂപീകരിച്ച ലോക കേരള സഭയുടെ നടപടിക്രമങ്ങള്‍ വിശദമാക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങള്‍ ശക്തമായി അഭിസംബോധന ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ മികച്ച ഉദാഹരണമാണ് ലോക കേരള സഭ. പ്രവാസി വൈദഗ്ധ്യവും അനുഭവ സമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം തീരുമാനിച്ചതിന്റെ തെളിവാണ് ലോക കേരള സഭ എന്നും സ്പീക്കര്‍ ചൂണ്‍ണ്ടിക്കാട്ടി. ലോക കേരളസഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും. 

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോക കേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ധനകാര്യം, വ്യവസായം-വിവര സാങ്കേതികവിദ്യ-നവസാങ്കേതികവിദ്യ, കൃഷി-മൃഗസംരക്ഷണം-മല്‍സ്യബന്ധനം, പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം-സഹകരണം, സംസ്‌കാരം-ഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്.ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍, കിഫ്ബി, പ്രവാസിചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 

പത്ര സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, നിയമസഭാ സെക്രട്ടറി ബാബു പ്രകാശ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക