Image

ലോക കേരളസഭ വെള്ളിയാഴ്ച രാവിലെ 9.30ന്; മാരത്തോണ്‍ ചര്‍ച്ചകള്‍ (കുശാലായ ശാപ്പാട്; ഫോട്ടൊ പിടുത്തം; പിന്നെ ഒന്നും നേടാതെ മടക്കം?)

Published on 10 January, 2018
ലോക കേരളസഭ വെള്ളിയാഴ്ച രാവിലെ 9.30ന്; മാരത്തോണ്‍ ചര്‍ച്ചകള്‍ (കുശാലായ ശാപ്പാട്; ഫോട്ടൊ പിടുത്തം; പിന്നെ ഒന്നും നേടാതെ മടക്കം?)
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം  നിയമസഭാ മന്ദിരത്തില്‍ വെള്ളിയാഴ്ച  (12ന്) തുടങ്ങുന്നു.  രാവിലെ 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും. 

സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസ കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജിയനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍.ആര്‍.ഐ വ്യവസായികള്‍, വിവിധ വിഷയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും.

ഉച്ചഭക്ഷണത്തിനുശേഷം 2.30 ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ അവതരണം. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ . പ്രഭാവര്‍മ്മ രചിച്ച് ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കോറിയോഗ്രാഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യവിസ്മയമായ 'ദൃശ്യാഷ്ടകം' എന്ന പരിപാടിയും ഉണ്ടാകും.

 രണ്ടാം ദിവസമായ 13ന് വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍.  9 മണിക്കുള്ള ആദ്യ സെഷനില്‍ വിവിധ വേദികളില്‍ ധനകാര്യം, വ്യവസായം-വിവരസാങ്കേതിക വിദ്യ-നവ സാങ്കേതിക വിദ്യകള്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍. 

11.30 ന് തുടങ്ങുന്ന രണ്ടാം സെഷനില്‍ വിവിധ വേദികളില്‍ പ്രവാസത്തിന്റെ പ്രശ്നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദ സഞ്ചാരം-സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി-ആരോഗ്യം, സാംസ്‌കാരികം എന്നീ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരള സഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ് നടക്കും. 

3.45 ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.

സമാപനത്തോടനുബന്ധിച്ചു നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ പ്രശാന്ത് മുഖ്യ പ്രാസംഗികരാകും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും.  
സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ സഭയില്‍ അംഗങ്ങളായിരിക്കും. ഇതിനുപുറമെ ഇന്ത്യന്‍ പൗര•ാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നി്ന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും ആയിരിക്കും. 

കൂടാതെ വിവിധ മേഖലകളിലുള്ള 30 പ്രമുഖ വ്യക്തികളെയും സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൗരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് നോര്‍ക്ക റൂട്സ് പ്രവാസികള്‍ക്ക് വ്യക്തികള്‍ എന്ന നിലയ്ക്കും അവരുടെ സംഘടനകള്‍ക്കും അവസരം നല്‍കിയിരുന്നു. നോമിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഏംബസികളിലും മറ്റു വേദികളിലും വിവിധ അറിയിപ്പുകളും നല്‍കിയിരുന്നു. ഇതനുസരിച്ച് ലഭ്യമായ നിര്‍ദേശങ്ങളില്‍ നിന്ന് മേഖല മാനദണ്ഡങ്ങള്‍ അനുസരിച്ച് ലോക കേരള സഭയിലേക്കുള്ള അംഗങ്ങളുടെ പാനല്‍ തയ്യാറാക്കിയത് നോര്‍ക്ക സെക്രട്ടറി, സി.ഇ.ഒ, ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ അടങ്ങിയ ഉന്നതാധികാര സമിതിയാണ്. 

സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റ് അംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.

നോര്‍ക്ക വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, നോര്‍ക്ക റൂട്സ് ഡയറക്ടര്‍, ബോര്‍ഡ് അംഗങ്ങള്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിധ വിഷയമേഖല വിദഗ്ധര്‍ എന്നിവരടങ്ങിയ ഉപദേശക സമിതി കരടു നടപടിക്രമങ്ങളും കരടുരേഖകളും തയ്യാറാക്കുന്നതില്‍ സെക്രട്ടേറിയറ്റിനെ സഹായിക്കുന്നു. 

സഭയുടെ നടപടിക്രമവും സഭയില്‍ അവതരിപ്പിക്കുന്ന രേഖകളും മുന്‍കൂട്ടി തയ്യാറാക്കി സഭാംഗങ്ങള്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. സഭാംഗം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും മറ്റും മുന്‍കൂട്ടി തയ്യാറാക്കി സഭാ നേതാവിന്റെ അനുവാദത്തോടെ അയച്ചുനല്‍കാവുന്നതാണ്. അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും സെക്രട്ടേറിയേറ്റിന് മുന്‍കൂട്ടി സമര്‍പ്പിക്കും. സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഐകകണ്ഠേന തീരുമാനമെടുക്കുന്ന രീതിയായിരിക്കും ലോക കേരള സഭ പൊതുവില്‍ സ്വീകരിക്കുക. അഭിപ്രായ സമന്വയം സൃഷ്ടിക്കാന്‍ അംഗങ്ങളും സഭാനേതൃത്വവും സെക്രട്ടേറിയേറ്റും പരിശ്രമിക്കും.

ലോക കേരളസഭയിലെത്തുന്ന പ്രമുഖരില്‍ ചിലര്‍

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കേരളീയരായ പ്രമുഖര്‍ ലോക കേരളസഭയില്‍ അംഗങ്ങളായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, കെ.ജെ. യേശുദാസ്, കെ. എം. ചെറിയാന്‍, എം.എസ്. സ്വാമിനാഥന്‍, എം.എസ്. വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ്. ജോര്‍ജ്, എ. ഗോപാലകൃഷ്ണന്‍, എ.വി. അനൂപ്, അജിത് ബാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍, ബി. ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, കെ. സച്ചിദാനന്ദന്‍, കെ.വി. ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ. യൂസഫലി, എം. അനിരുദ്ധന്‍, എം.ജി. ശാര്‍ങ്ഗധരന്‍, എം. മുകുന്ദന്‍, എം.പി. രാമചന്ദ്രന്‍, പി.എന്‍.സി മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന, സുനിത കൃഷ്ണന്‍, അനിത നായര്‍, ജെ.അലക്സാണ്ടര്‍, രേവതി, ഓംചേരി എന്‍.എന്‍.പിള്ള, പ്രൊഫ. പ്രദീപ് തലാപ്പില്‍, കെ.എസ്.ചിത്ര,ഡോ. എം.വി പിള്ള, എ.എം മത്തായി, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, ഗീതാ ഗോപിനാഥ്, പ്രൊഫ. എസ്.ഡി ബിജു തുടങ്ങിയവരാണ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ ലോക കേരള സഭയിലെ അംഗങ്ങള്‍.

മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും.

• 12ന് രാവിലെ 11 മണിക്ക് പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്‌കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാവും. ശോഭന, ടി. ജെ. എസ്. ജോര്‍ജ്, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണ് ചര്‍ച്ച. 

• വൈകിട്ട് മൂന്നു മണിക്ക് ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്നതില്‍ ചര്‍ച്ച നടക്കും. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ. കൃഷ്ണകുമാര്‍ അവതാരകനാവും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. 

• 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം പരിപാടി നടക്കും. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. എ.ഗോപാലകൃഷ്ണന്‍, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍ സ്വാഗതം പറയും.
ലോക കേരളസഭ വെള്ളിയാഴ്ച രാവിലെ 9.30ന്; മാരത്തോണ്‍ ചര്‍ച്ചകള്‍ (കുശാലായ ശാപ്പാട്; ഫോട്ടൊ പിടുത്തം; പിന്നെ ഒന്നും നേടാതെ മടക്കം?)
Join WhatsApp News
sunu 2018-01-10 22:21:39
ലോകം എങ്ങും കേരളമുണ്ട്. കേരളത്തിൽ മാത്രം കേരളം ഇല്ല. പ്രവാസിയുടെ പണം കൊണ്ട് ഉപജീവനം നടത്തുന്നവരും അയൽസംസ്ഥാനങ്ങ്ൾടെ എച്ചിൽ ഭക്ഷിക്കുന്നവരുമായ കുറെ എമ്പോക്കികൾ വാഴും കേരളം. 
Tom Tom 2018-01-11 08:43:16
Keralathele moorachi rashtiyakkarude asanam manathittu kure foodum adichuketti empakavum vitte thirike pravasi mahanmar inge ehthum. Arkenthu prayojanam!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക