Image

മലയാളി അസോസിയേഷന്‍ ഓഫ് താമ്പായ്ക്ക് പുതിയ നേതൃത്വം; ഡോളി വേണാട് പ്രസിഡന്റ്

Published on 10 January, 2018
മലയാളി അസോസിയേഷന്‍ ഓഫ് താമ്പായ്ക്ക് പുതിയ നേതൃത്വം; ഡോളി വേണാട് പ്രസിഡന്റ്
റ്റാമ്പാ: ഡിസംബര്‍ 29-നു വെള്ളിയാഴ്ച റ്റാമ്പായിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഹാളില്‍ കൂടിയ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു 2018-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.

വൈകുന്നേരം 5 മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് വിജയന്‍ നായര്‍ ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. സെക്രട്ടറി പ്രസന്ന മീനാക്ഷി റിപ്പോര്‍ട്ടും, ട്രഷറര്‍ ജിനോ വര്‍ഗീസ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ തോമസ് വലിയവീടന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ജെയ്‌മോന്‍ ഏബ്രഹാം എന്നിവര്‍ 2018-ലെ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

പ്രസിഡന്റായി ഡോളി വേണാടിനേയും, പ്രസിഡന്റ് ഇലക്ട് ആയി ഷൈനി ജോസ് കിഴക്കനടിയേയും തെരഞ്ഞെടുത്തു. ലാലി ചാക്കോ (വൈസ് പ്രസിഡന്റ്), ജോണ്‍ കല്ലോലിക്കല്‍ (സെക്രട്ടറി), സോളമന്‍ ജോസഫ് (ട്രഷറര്‍), രഞ്ജിത്ത് മന്നാടിയാര്‍ (ജോയിന്റ് സെക്രട്ടറി), നിഷ മാത്യു (ജോയിന്റ് ട്രഷറര്‍), സുനി ആലുംമൂട്ടില്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ് കമ്മിറ്റി അംഗങ്ങളായി ജോര്‍ജ് തോമസ്, മാത്യുക്കുട്ടി മാളിയേക്കല്‍ തോമസ്, ഡോ. ജോസഫ് പൂവത്തിങ്കല്‍, ജോജി സ്റ്റീഫന്‍ കിഴക്കനടിയില്‍, ബോബി ഏബ്രഹാം, ഷൈജന്‍ മേക്കാട്ടുപറമ്പില്‍, എമില്‍ ഏബ്രഹാം, ജൂലി റെനിമോന്‍ പച്ചിലമാക്കില്‍, മായ ആന്റണി, എലിസബത്ത് അലക്‌സാണ്ടര്‍, സീമ വേണുഗോപാല്‍, ഷീറ ഭഗവത്തൂള, സ്മിത മാമ്മന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സണ്ണി മറ്റമന (ചെയര്‍മാന്‍), സുരേഷ് നായര്‍ (വൈസ് ചെയര്‍മാന്‍), വര്‍ഗീസ് മാണി (സെക്രട്ടറി), മാത്യു തണ്ടാശേരി (ട്രഷറര്‍), ജോമോന്‍ കൈതക്കത്തൊട്ടിയില്‍, സൈമണ്‍ തൊമ്മന്‍ തുരുത്തിക്കാട്, ഡോളി വേണാട് എന്നിവരേയും തെരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി 13-നു ശനിയാഴ്ച വൈകുന്നേരം 5.30-നു ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. പുതിയ ഭരണസമിതിക്ക് സ്ഥാനമൊഴിയുന്ന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ്‌മോന്‍ തത്തംകുളം എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ജോയിന്റ് സെക്രട്ടറി സുനി ആലുംമൂട്ടില്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.

പ്രസിഡന്റ് ഡോളി വേണാടിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ജനുവരി 13-നു നടക്കുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷത്തിലേക്ക് ഏവരുടേയും സാന്നിധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മലയാളി അസോസിയേഷന്‍ ഓഫ് താമ്പായ്ക്ക് പുതിയ നേതൃത്വം; ഡോളി വേണാട് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക