Image

മലപ്പുറത്ത്‌ പ്രകൃതിചികിത്സയ്‌ക്ക്‌ വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു

Published on 11 January, 2018
മലപ്പുറത്ത്‌ പ്രകൃതിചികിത്സയ്‌ക്ക്‌ വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു
മലപ്പുറം: പ്രകൃതിചികിത്സയ്‌ക്ക്‌ വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. വളന്നൂര്‍ സ്വദേശിയായ 23 കാരിയാണ്‌ മരിച്ചത്‌. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവം.

ഞായറാഴ്‌ചയാണ്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടാവുകയും ബി.പി നിലയ്‌ക്കുകയുമായിരുന്നു. ഇതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക്‌ മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. കുഞ്ഞിന്‌ കുഴപ്പമില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി പ്രകൃതി ചികിത്സയ്‌ക്ക്‌ സൗകര്യം നല്‍കുന്നുണ്ട്‌.


ചൊവ്വാഴ്‌ച ജില്ല മെഡിക്കല്‍ ഓഫീസില്‍ വിവരം ലഭിച്ചപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക