Image

ഉത്തര്‍പ്രദേശില്‍ ബന്ധുവീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിച്ച ഒമ്പത്‌ പേര്‍ മരിച്ചു

Published on 11 January, 2018
ഉത്തര്‍പ്രദേശില്‍ ബന്ധുവീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിച്ച ഒമ്പത്‌ പേര്‍ മരിച്ചു
 ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ബന്ധുവീട്ടില്‍ നിന്ന്‌ മദ്യം കഴിച്ച ഒമ്പത്‌ പേര്‍ മരിച്ചു. താലിലെ കുര്‍ദ്‌ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ വച്ച്‌ വീട്ടില്‍ തയ്യാറാക്കിയ മദ്യം കഴിച്ച ഒമ്പത്‌ പേരാണ്‌ ട്രോമാ കെയറില്‍ വച്ച്‌ മരിച്ചത്‌. മൃതദേഹങ്ങള്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒമ്പതംഗ അന്വേഷണ സംഘം ഇതിനോടകം തന്നെ ഗ്രാമത്തിലെത്തയിട്ടുണ്ട്‌. വിരുന്നില്‍ പങ്കെടുക്കാന്‍ വിവിധ ഗ്രാമത്തില്‍ നിന്നെത്തിയവരാണ്‌ ഭക്ഷണത്തിന്‌ ശേഷം മദ്യം കഴിച്ചത്‌. ചൊവ്വാഴ്‌ചയിലായിരുന്നു സംഭവം. എന്നാല്‍ വ്യാജമദ്യം കഴിച്ചതുകൊണ്ടാണോ മരിച്ചത്‌ എന്നത്‌ സംബന്ധിച്ച ജില്ലാ ഭരണകൂടത്തില്‍ നിന്ന്‌ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക