Image

തമിഴ്‌നാട്ടില്‍ ബസ്‌ ജീവനക്കാരുടെ പണിമുടക്ക്‌ എട്ടാം ദിവസവും തുടരുന്നു

Published on 11 January, 2018
തമിഴ്‌നാട്ടില്‍ ബസ്‌ ജീവനക്കാരുടെ പണിമുടക്ക്‌ എട്ടാം ദിവസവും തുടരുന്നു

ചെന്നൈ: തമിഴ്‌നാട്‌ സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനിലെ ജീവനക്കാരുടെ പണിമുടക്ക്‌ എട്ടാം ദിവസവും തുടരുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ്‌ ജീവനക്കാര്‍ പണിമുടക്കുന്നത്‌.

വേതനവര്‍ധന ആവശ്യപ്പെട്ട്‌ ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ്‌ തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക