Image

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്‌റ്റര്‍ യാത്ര; ചെലവ്‌ ഏറ്റെടുക്കില്ലെന്ന്‌ സിപിഐഎം സെക്രട്ടേറിയറ്റ്‌

Published on 11 January, 2018
മുഖ്യമന്ത്രിയുടെ ഹെലിക്കോപ്‌റ്റര്‍ യാത്ര; ചെലവ്‌ ഏറ്റെടുക്കില്ലെന്ന്‌ സിപിഐഎം സെക്രട്ടേറിയറ്റ്‌


മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ആകാശയാത്രയുടെ ചെലവ്‌ പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. യാത്രയ്‌ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്നെടുക്കാന്‍ സെക്രട്ടേറിയറ്റ്‌ യോഗം സര്‍ക്കാരിനു നിര്‍ദേശവും നല്‍കി.


മുഖ്യമന്ത്രിയുടെ യാത്രാച്ചെലവ്‌ വഹിക്കാന്‍ സിപിഎമ്മിന്‌ ശേഷിയുണ്ടെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിനെ പിന്തുണച്ച്‌ സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്‌ണനും രംഗത്തെത്തിയതിനു പിന്നാലെയാണ്‌ സിപിഎം സെക്രട്ടേറിയറ്റ്‌ പുതിയ തീരുമാനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക