Image

ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവ് പി.വി. ഇട്ടന്‍ പിള്ള നിര്യാതനായി

Published on 11 January, 2018
ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവ് പി.വി. ഇട്ടന്‍ പിള്ള നിര്യാതനായി
മൂവാറ്റുപുഴ: പഴയ കാലത്തെ പ്രമുഖ ഗവണ്‍മന്റ് കോണ്ട്രാക്ടറും സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ പി.വി. ഇട്ടന്‍ പിള്ള (പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള-97) ഊരമനയിലെ വസതിയില്‍ നിര്യാതനായി. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനാണു. ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

പാമ്പാക്കുട കല്ലിടിക്കില്‍ കുടുംബാംഗമായിരുന്ന ഭാര്യ ഏലിയാമ്മ രണ്ടു വര്‍ഷം മുന്‍പ് നിര്യാതയായി.

അഞ്ചു മക്കളും ന്യു യോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്നു. മേരി ഈപ്പന്‍, ഷെവ. ജോര്‍ജ് ഇട്ടന്‍, ജെയ്ംസ് ഇട്ടന്‍, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ഡെയ്‌സി പോള്‍ എന്നിവര്‍. മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍.

13 കൊച്ചു മക്കളും അവരുടെ ആറു മക്കളും ഉണ്ട്.

സംസ്‌കാരം ഞായറാഴ്ച(14) 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍. 

ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

പി.വി. ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗിസ് ; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി; ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ്, ഫൗണ്ടഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീലാ മാരോട്ട്, ട്രസ്റ്റി സെക്രെട്ടറി ടെറന്‍സണ്‍ തോമസ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് , റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സന്തത സഹചാരിയുമായ ജോയി ഇട്ടന്റെ പിതാവ്  വി. ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആന്മാവിന് നിത്യ ശാന്തി നേരുന്നതായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍ ,ജോ. സെക്രട്ടറി ലിജോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ Dr.ഫില്ലിപ് ജോര്‍ജ് , കമ്മിറ്റി മെംബേര്‍സ് ആയ ,കൊച്ചുമ്മന്‍ ജേക്കബ്,എംവി ചാക്കോ, തോമസ് കോശി ,ഗണേഷ് നായര്‍,ജെ. മാത്യൂസ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,കെ .കെ ജോണ്‍സന്‍ , എ .വി വര്‍ഗീസ് , ഇട്ടൂപ്പ് ദേവസ്യ ,രത്നമ്മ രാജന്‍, രാധാ മേനോന്‍, ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ് , ജോണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് , ജോണ്‍ സീ വര്‍ഗീസ്,രാജന്‍ ടി. ജേക്കബ് , ചാക്കോ പി ജോര്‍ജ്, എം.വി. കുര്യന്‍ ഓഡിറ്റോര്‍സ് ആയ നിരീഷ് ഉമ്മന്‍, ലീന ആലപ്പാട്ട് എന്നിവര്‍ അറിയിച്ചു . 
ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവ് പി.വി. ഇട്ടന്‍ പിള്ള നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക