Image

കുറഞ്ഞ തൊഴില്ലായ്മാ നിരക്കില്‍ പുതിയ റെക്കോഡുമായി ജര്‍മനി

Published on 11 January, 2018
കുറഞ്ഞ തൊഴില്ലായ്മാ നിരക്കില്‍ പുതിയ റെക്കോഡുമായി ജര്‍മനി

ബെര്‍ലിന്‍: ഡിസംബറില്‍ ജര്‍മനിയില്‍ രേഖപ്പെടുത്തിയത് തൊഴിലില്ലായ്മാ നിരക്കിന്റെ കുറവിലെ പുതിയ റെക്കോഡ്. രാജ്യത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുന്‌പോഴും സാന്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നത് വലിയ ആശ്വാസമാണ്.

ഡിസംബറിലെ കണക്കനുസരിച്ച് 5.5 ശതമാനം തൊഴിലാളികള്‍ മാത്രമാണ് രാജ്യത്ത് ജോലിയില്ലാതെ കഴിയുന്നത്. 1990ലെ ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലില്ലാത്തവരുടെ എണ്ണത്തിലെ വര്‍ധനയുടെ വേഗവും കുറഞ്ഞു. ഇതിനൊപ്പം പുതുതായി തൊഴില്‍ നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ മൊത്തം കണക്കെടുത്താലും 5.7 ശതമാനം മാത്രമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. 2.5 മില്യണ്‍ ആളുകള്‍ വരും. ഇതും 1990നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണ്.

ജര്‍മനിയിലാകട്ടെ നിലവില്‍ ഐടി, നഴ്‌സിംഗ്, എന്‍ജിനീയറിംഗ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഒട്ടനവധി ഒഴിവുകളുണ്ട്. ഐടി മേഖല, നഴ്‌സിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ ജോലി വിസയില്‍ എത്തുന്നുണ്ട്. എന്നാല്‍ അവസരോചിതമായ ഒഴിവുകള്‍ നികത്താന്‍ ഇന്‍ഡ്യയില്‍ നിന്നുള്ള യോഗ്യരായവര്‍ക്ക് ജര്‍മനിയില്‍ എത്താനുള്ള സൗകര്യം ജര്‍മന്‍ സര്‍ക്കാരോ, ഇന്‍ഡ്യന്‍ സര്‍ക്കാരോ പ്രത്യേകിച്ച കേരള സര്‍ക്കാരോ മെനക്കെടുന്നില്ല താല്‍പ്പര്യം കാണിക്കുന്നില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിയ്ക്കുന്നു 

യൂറോപ്യന്‍ യൂണിയനിലെ മൊത്തം തൊഴിലില്ലായമ നിരക്കു പരിശോധിച്ചാല്‍ ഒക്ടോബര്‍ അവസാനത്തെ കണക്കില്‍ ഗ്രീസാണ് മുന്നില്‍ (20.6 ശതമാനം).സ്‌പെയിന്‍(16.7 ശതമാനം), ഇറ്റലി(11.1 ശതമാനം), ഫ്രാന്‍സ്(9.4 ശതമാനം) എന്നിങ്ങനെയാണ് പട്ടികയിലെ സൂചികകള്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക