Image

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

Published on 11 January, 2018
ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

ദോഹ: പാലക്കാട് എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ദോഹയിലെ കൂട്ടായ്മയായ അനക്‌സ് ഖത്തര്‍, വെള്ളിയാഴ്ച, ബിര്‍ള പബ്ലിക് സ്‌കൂളില്‍ ബ്രൈന്‍ ബാറ്റില്‍ 2018 എന്ന പേരില്‍ നടത്തിയ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ജേതാക്കാളായി. അന്നേ ദിവസം ഉച്ചക്ക് നടന്ന പ്രഥമിക മത്സരത്തില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാനൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത ആറു സ്‌കൂളുകളിലെ കുട്ടികളാണ് ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

ഡിപിഎസ് സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. അശ്വമേദമെന്ന വിപരീത പ്രശ്‌നോത്തരിയിലൂടെ ശ്രദ്ധേയനായ ജി.എസ.് പ്രദീപ് ക്വിസ് മാസ്റ്ററായ പരിപാടിയിലെ ഒരോ ചോദ്യങ്ങളും അദ്ദേഹത്തിന്റെ കഴിവും ഓര്‍മശക്തിയും വിളിച്ചോതുന്നതോടൊപ്പം പരിപാടി വീക്ഷിച്ചിരുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി മാറി. ക്വിസ് മത്സരത്തിന്റെ ഇടവേളയില്‍ നടന്ന ഖത്തര്‍ റോബോട്ടിക് സെന്ററിലെ അസിം ഹുസൈന്റെ റോബോട്ടിക് ഷോ കുട്ടികള്‍ക്ക് ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക