Image

എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല (രാജു മൈലപ്ര)

Published on 11 January, 2018
എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല (രാജു മൈലപ്ര)
"എനിക്ക് വട്ടുപിടിച്ചതാണോ, അതോ നാട്ടുകാര്‍ക്ക് മൊത്തം വട്ടുപിടിച്ചതാണോ?' "മായാവി' എന്ന സിനിമയില്‍ ആശാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലിംകുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗാണ് ഈ കഴിഞ്ഞ കുറെ ദിവസങ്ങളിലായി അമേരിക്കന്‍ മലയാള പത്രങ്ങള്‍ വായിക്കുമ്പോള്‍ എനിക്കു ഓര്‍മ്മ വരുന്നത്.

തിരുവനന്തപുരം നിയമസഭാ ഹാളില്‍ വെച്ച് ഈ വരുന്ന ദിവസങ്ങളില്‍ 'ലോക കേരള സഭ' എന്നൊരു മഹാ സംഭവം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക നേതാക്കള്‍ ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഇന്നലെ പുറപ്പെടുവിച്ച അന്തിമ ലിസ്റ്റില്‍ അമേരിക്കയില്‍ നിന്നുമുള്ള ആറു മലയാളികള്‍ മാത്രമാണ് ഇടംനേടിയത്. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന പലരുടേയും പേരും ഫോട്ടോയും കണ്ടില്ല- ആരോ പാര പണിതതാകും.

എന്നാല്‍ ദിവസം തോറും മാറിമാറി വരുന്ന വാര്‍ത്തകളില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഏതാണ്ട് അമ്പതോളം മലയാളികള്‍ ഇവിടെ ലാന്‍ഡ് ചെയ്തുകഴിഞ്ഞു എന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഒരുപക്ഷെ ഇതൊരു വലിയ ബഹുമതി ആയിരിക്കാം. ലോക മലയാളികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു മഹാസംഭവം. പക്ഷെ, പലരുടെ പ്രസ്താവനകളും, വാര്‍ത്താ കുറിപ്പുകളും പല ആവര്‍ത്തി വായിച്ചിട്ടും 'എന്തു തേങ്ങയാണിതെന്ന്' എനിക്കിതുവരെ മനസ്സിലായിട്ടില്ല.

"ലോക കേരള സഭ' എന്ന പേരില്‍ തന്നെ ഒരു പന്തികേട്!

എല്ലാം കഴിയുമ്പോള്‍ പണ്ടൊരു മൃഗം ചന്തയ്ക്ക് പോയപോലെ ആകാതിരുന്നാല്‍ നല്ലത്. "An Idle Mind is a workshop' എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രിയില്‍ അല്പം പണം പിടുങ്ങാന്‍ ആരുടേയോ തലയില്‍ ഉദിച്ച ഒരു പദ്ധതിയാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല.

എന്തായാലും അല്പായുസ്സായ ഈ സംഘടനയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.

***** ****** **** ***** ***** *****

"ചുമ്മാതിരുന്ന ഏതോ സ്ഥലത്ത് ചുണ്ണാമ്പിട്ട് പൊള്ളിച്ചു' എന്നു പറഞ്ഞതുപോലെയായി എ.കെ. ഗോപാലനെക്കുറിച്ചുള്ള വി.ടി. ബലറാമിന്റെ അനവസരത്തിലും, ആവശ്യമില്ലാതെയുമുള്ള പ്രസ്താവന. ഇത്തരം അപവാദങ്ങള്‍ യേശുക്രിസ്തുവിനെപ്പറ്റിയും, മഹാത്മാഗാന്ധിയെക്കുറിച്ചുമുണ്ട്. ബലറാം വേലിയിലിരുന്നതിനെ എടുത്ത് മറ്റടത്തു വെച്ചപോലെയായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരിതമേഖല സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണുവാന്‍ ഹെലികോപ്ടറില്‍ പോയത് വലിയ വിവാദമാക്കി നടക്കുകയാണ് കോണ്‍ഗ്രസുകാര്‍. ഇവരൊക്കെ ഏതു യുഗത്തിലാണോ ജീവിക്കുന്നത്. - സഖാവ് പിണറായി വിജയനല്ല, കേരളാ മുഖ്യമന്ത്രിയാണ് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഈ യാത്ര നടത്തിയത്.

***** ****** **** ***** ***** *****

എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരുന്നു- ഭയങ്കര സംഭവമായിപ്പോയി അത്. നാലുമൂന്നും ഏഴു പേരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹം എവിടെ പോയാലെന്ത്? ഇല്ലെങ്കിലെന്ത്? പ്രായമൊക്കെ ആയില്ലേ, ഇനിയെങ്കിലും ഒന്നു വിശ്രമിച്ചുകൂടെ.

***** ****** **** ***** ***** *****

ഉടന്‍ പ്രതീക്ഷിക്കുക "കേരളാ ലോക സഭ' സമാപിക്കുന്നതിനു തൊട്ടുപിന്നാലെ അമേരിക്കന്‍ മലയാള മധ്യമങ്ങളില്‍, ചിരിച്ചുകൊണ്ടു നില്ക്കുന്ന നമ്മുടെ സംഘടനാ നേതാക്കന്മാരുടെ ഫോട്ടോയും ഗീര്‍വാണങ്ങളും!

***** ****** **** ***** ***** *****

"എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല'


രാജു മൈലപ്ര
geevee410@gmail.com
Join WhatsApp News
Philip 2018-01-11 11:15:14
ലോക കേരള സഭ ഒരു വലിയ സംഭവം ആയി മാറും...ലോക നേതാക്കൾ ട്രംപ് ഉൾപ്പടെ അതിനെ അംഗീകരിച്ചു കഴിഞ്ഞു ...
വെറുതെ ബല രാമന്റെ   ഒരു കമന്റിന്റെ പുറകെ പോയി AK ഗോപാലന്റെ കഥ നാട്ടുകാരെ  മുഴുവൻ അറിയിച്ചു നാറ്റിച്ചു കുട്ടി സഖാക്കൾ ...എന്തായാലും  പീഡനം എന്ന വാക്ക് ഒഴി വാക്കിയാൽ എല്ലാം സത്യം...
പിണറായിക്കു ട്രെയിന് പോയാൽ പോരായിരുന്നോ...പാർട്ടി പരിപാടി എളാപ്പ ഒന്ന് മാറ്റിയാൽ പോരായിരുന്നോ... പാവങ്ങളുടെ പാർട്ടി അല്ലെ ?
വീരനെ വരുന്നതിനേക്കാൾ ലാഭം മാണി സാർ നോട്ടു യന്ത്രവും ആയി വരുന്നതാ...
Jealous 2018-01-11 12:13:49
ഇ-മലയാളീയിൽ വന്ന വാർത്ത സത്യമാണെകിൽ ലോക കേരളാ സഭയിലേക്കു അമേരിക്കയിൽ നിന്നും ആറു പേര് മാത്രമേ ഉള്ളു. ബാക്കിയുള്ളർ, എന്തിനുവേണ്ടി, ആർക്കുവേണ്ടിയാണ് അവിടെ പോയിരിക്കുന്നത്? ഒരു പക്ഷെ ഗാലറിയിൽ ഇരുന്നു കാഴ്ച കാണാമായിരിക്കാം. ഫ്രീ ശാപ്പാട് എങ്കിലും കിട്ടിയാൽ മതിയായിരുന്നു. വരുമ്പോൾ കുറച്ചു ഫോട്ടോ കൂടി കൊണ്ടുവരുവാൻ മറക്കരുത്. നിങളുടെ ഫോട്ടോസ് വീണ്ടും വീണ്ടും പത്രത്തില് കാണാൻ കൊതിയാവുന്നു.
Jacob 2018-01-11 12:15:48
What is the purpose of these fools going for this nonsense. Do you think even on American Malayalee will benefit anything from this meeting.
Ninan Mathullah 2018-01-11 13:32:26
Thanks Raju for your sense of humor.
V. George 2018-01-11 13:15:27
Wonderful opportunity to walk through Palayam road wearing $49.99 (clearance price) suit from Walmart.
I can't wait to see these great souls (f...s) photos in emalayalee....... Aalmaram kilichal athum oru thanal.
Critic 2018-01-11 12:18:54
സത്യം പറഞ്ഞാൽ ഇത് മാങ്ങയാണോ തേങ്ങയാണോ എന്ന് എനിക്കും പിടി കിട്ടിയില്ല. അറിവുള്ള ആരെങ്കിലും മനസിലാകുന്ന ഭാക്ഷയിൽ ഒന്ന് പറഞ്ഞു തരണേ.
Kirukkan Vinod 2018-01-11 13:35:22
Totally agree with Rajuchayan...enthu thenga aanennum ithu kondu pravasi malayalikalku enthu prayojanamennum Loka Sabha Nethakal onnu visadeekarichu thannal valiya santhosham! 

Kalla doctorate kittiya alakare pidi koodum..nokkiko
James Mathew, Chicago 2018-01-11 14:40:26
http://emalayalee.com/varthaFull.php?newsId=155444
ഈ ലിങ്കിൽ ഈ സഭയുടെ പ്രവർത്തന രീതിയും ഉദ്ദേശ്യവും പറയുന്നുണ്ട്. എന്നാൽ ആ സ്ത്രീ ജനത്തിന്റെ പേര് അവസാനം വന്ന ആറു പേരിൽ ഇല്ല.പ്രിയ മലയാളി സുഹൃത്തുക്കളെ അമേരിക്ക നിങ്ങൾക്ക് നല്ല ജീവിത സൗകര്യവും സമ്പന്നതയും തന്നത് ആസ്വദിക്കാതെ നാട്ടിൽ പോയി ഓരോ പൊല്ലാപ്പിൽ ചാടണോ. പ്രവാസി ക്ഷേമമുണ്ടാക്കാൻ പോയി പാസ്പോര്ട് കാൻസൽ ചെയ്യാൻ 250  ഡോളർ ചോദിച്ച കാര്യം മറക്കണ്ട. നിങ്ങൾ ആറു  പേര് പോയി അങ്ങനെ പ്രവാസികൾക്ക് നഷ്ടം കൊണ്ട് വരരുത്. അപേക്ഷയാണ്.
Indappi 2018-01-11 14:56:36
കിട്ടാത്ത മാങ്ങ പുളിക്കും... സ്ഥാനം വേണമെങ്കിൽ പിടിപാട് വേണം...അല്ലാതെ കൊതിചിച്ചിട്ടു കാര്യമില്ല...
sunu 2018-01-11 15:49:00
കേരള ലോക സഭ  മണവാളനെ എതിരേൽപാൻ വിളക്കും എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോട് സദർശം.  പന്തണ്ട് പേര് പോയി ...ആറ്‌ പേര് അകത്തു കടന്നു. 
ഇപ്പോൾ മനസ്സിലായോ? 
നാരദന്‍ 2018-01-11 19:40:43
No one will understand and no one is supposed to understand, do you understand now?
it was all pre-planned by cunning leftists like the trump group collecting money from the Russians. If anyone quested it, they too are given money to keep them quiet, that is what happened to guys like Graham.  Now the story with Kerala, Pinarayi and co.Pvt Ltd wants few loyalists to make fake vouchers to draw the fund Kerala got for Malayalam being a ശ്രേഷ്ഠ ഭാഷ . they will also squeeze money from the പുങ്കന്‍ മലയാളീ  from USA. 
Now you understand? 
ആകാശവാണി 2018-01-11 22:29:27
BREAKING NEWS

നിങ്ങൾക്ക് വട്ടുപിടിച്ചതല്ല മൈലപ്ര . നിങ്ങൾ ഒരു പൊട്ടനാണ് .  കാരണം അമേരിക്കയിൽ വെളുത്ത വർഗ്ഗക്കാർക്കല്ലാതെ കറുത്തവർക്കും, ഹെയ്തിക്കാർക്കും, ഏഷ്യക്കാർക്കും അങ്ങനെ പല നിറങ്ങളിൽ 'തീട്ടകുഴിയി നിന്നു  വന്നവരെ  ഓടിച്ചു വിടാനുള്ള പദ്ധതിയാണ് ട്രംപ് അച്ചായാൻ തയാറാക്കുന്നത് . ഇന്നലെ വൈറ്റ്‌റ് ഹൗസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രത്യക സമ്മേളനത്തിൽ ട്രമ്പാണ്  'ഷിറ്റ്ഹോളിൽ ' വന്നവരെ അങ്ങോട്ട് തന്നെ പറഞ്ഞു വിടണം എന്ന് അരിഞ്ഞത്. ട്രംപിന് വോട്ട് ചെയ്ത പല മലയാളികൾക്കും ഈ ന്യുസ് ചോർന്നു കിട്ടിയിരുന്നു . അതുകൊണ്ടാണ് ലോകസഭയിൽ അംഗമായി അവർ വന്ന തീട്ടകുഴിയിലേക്ക്  മടങ്ങാൻ തീരുമാനമായത് .  ട്രംപിന് വോട്ട് ചെയ്ത വെളുത്ത മലയാളികൾക്ക് ഒരു പക്ഷെ കുറച്ചു നാളത്തേക്ക് പിടിച്ചു നില്കാൻ കഴിഞ്ഞേക്കും. പക്ഷേ എന്ന്  വാ തുറന്ന് ഇംഗ്ളീഷ് പറയാൻ തുടങ്ങുന്നോ അന്ന് പിടികൂടി തിരിച്ചു വിടും . ഇത് നിങ്ങളുടെ അറിവിനായി പറഞ്ഞെന്നെയുള്ളു.  തൊമ്മനും, ബോബിയും, മക്കപുഴയും, കളത്തിലും, കൂവള്ളൂർക്കും , കുന്തറക്കും ഒക്കെ ഇത് ബാധകമാണ്  

"Trump decries immigrants from 'shithole countries' coming to US-President Donald Trump expressed frustration behind closed doors with people coming to the US from "shithole countries," sources told CNN on Thursday.

One of the sources briefed on the Thursday Oval Office meeting with lawmakers confirmed Trump asked, "Why do we want all these people from 'shithole countries' coming here?"
Truth Seeker 2018-01-11 20:50:11
"ലോക കേരള സഭയിൽ" നടന്ന കാര്യങ്ങൾ സത്യസന്തമായി റിപ്പോർട്ട് ചെയ്‍വാൻ അവിടെ ആരെങ്കിലിം ഇ-മലയാളിക്ക് ഉണ്ടോ? വെറുതെ ഒന്നറിയുവാൻ ഒരു മോഹം.
sathyavan 2018-01-11 20:59:51
സമ്മേളനത്തിന് മുൻപ് തന്നെ ഉളുപ്പും തൊലിക്കട്ടിയും ഉള്ളവരുടെ ഫോട്ടോകൾ വന്നു തുടങ്ങിയത് രാജുച്ചായൻ കണ്ടില്ലേ? നാലഞ്ചു സ്ത്രീകള്ഉടെ ആകാമായിരുന്നു.


വിദ്യാധരൻ 2018-01-11 23:20:44
(പെരിയാറേ പെരിയാറേ എന്ന രീതിയിൽ 
നീട്ടിയും കുറുക്കിയും പാടുക )

മൈലപ്രേ മൈലപ്രേ 
ഈ-മലയാളിയുടെ മൈലപ്രേ 
ഒരു തേങ്ങയും  അറിയാത്ത 
മലയാളി പയ്യനാ നീ വെറും 
മലയാളി പയ്യനാ  

മൈലപ്രയിലെങ്ങോ  പിറന്നു പിന്നെ
അമേരിക്കയിൽ വന്നു വളർന്നു  
ലോകം കാണാത്ത 'ലോകസഭ' കാണാത്ത 
ഒരു പാവം പയ്യനാ  നീ ഒരു
 പാവം പയ്യനാ  നീ

കഴുത്തിൽ നീ പൊന്നാട ചാർത്തേണം 
ഫോട്ടോയിൽ ചിരിച്ചോണ്ട് നിൽക്കേണം
മൈക്ക് നീ  മാറ്റണം 
വായിൽനിന്നു മാറ്റണം 
ലോകസഭയിൽ പോകണം 
നാലുപേരതറിയണം

നാടാകെ ഇളക്കി മറിക്കേണം
നാട്ടാരെ തെറി വിളിക്കേണം 
ചുമ്മാതെ ഉടക്കണം
പൂരപ്പാട്ട് പാടണം  
തന്തയ്ക് വിളിക്കണം സർവരുടേം 
തന്തയ്ക്ക് വിളിക്കേണം 


observer 2018-01-12 00:16:07
ഇപ്പോൾ സംഗതി ഏതാണ്ട് പിടി കിട്ടി. ബഹുമാനപെട്ട മുഖിയാമന്ത്രിയുടെ ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗംത്തിൽ എല്ലാം വിശദമായി വ്യക്തമാക്കി. സദസ്യരിൽ പകുതി പേർ ഉറക്കം; കുറച്ചു പേർ ഫോണിൽ. മറ്റു ചിലർ കുശല സംഭാഷണത്തിൽ. നമ്മുടെ മഹത്തായ കലാരൂപങ്ങളായ കൂടിയാട്ടവും, പടയണിയും, കോലുകളിയും വിദേശങ്ങളിൽ അവതരിപ്പിച്ചു കൈ അടി നേടും. പ്രവാസികളുടെ ക്ഷേമത്തിന് ഇതിലധികം എന്ത് വേണം. തൃപിതിയായി. ഇനി ലോക കേരള സഭ എന്ത് തേങ്ങയാണെന്നു ഒരു വിവരം കെട്ടവനും ചോദിക്കരുത്. ഇനി രണ്ടു കൊല്ലം കഴിയുമ്പോൾ ഇതിനൊരു follow - up മീറ്റിംഗ് ഉണ്ടാകും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
Ninan Mathullah 2018-01-12 08:27:10
Does the 'Lokh Kerala Sabha' has any power or authority? Other than photo opportunities for a few to boost their ego, wait and see what good will come out of it. Looks like the organizers are afraid to go for democratic process to elect the members as it will thwart their hidden agenda. The present selection process exposes their racist and communal prejudices and associated politics. Most of the emalayalee gang is silent on the issue or supportive of the present set up.
Luttappi 2018-01-12 08:49:30

Enthu kettalum nanam illatha kure doctorate achayanmar! Pattalathil kanjium karium vachu nadannavanuvare ee nattil vannappol doctorate ayi!!! Ivanokke loka malayalikku vendi enthulathan! Ivanokke thirichu varumpol Trumph achayan ingottu kettiyal bhagyam!!!

Kash-----tam!!! Bloody fools!!!

Simon 2018-01-12 09:57:13
പഴയ നായർ തറവാടുകളിലും നസ്രാണി വീടുകളിലും ചെന്നാൽ ചുമരിന്മേൽ തലപ്പാവും കെട്ടിയ ഒരു കാരണവരുടെ ചിതലരിക്കാറായ പടം കാണാൻ സാധിക്കുമായിരുന്നു. കൗപീനക്കാരായ കാരണവന്മാരെ സാമ്പത്തിക അടിസ്ഥാനത്തിൽ ശ്രീമൂലം പ്രജാസഭയിൽ രാജാവു തെരഞ്ഞെടുക്കുമ്പോഴുള്ള പടമായിരുന്നു അത്.

കപ്പയും ചീനിയും മാത്രം കൃഷിചെയ്യാൻ കഴിവുണ്ടായിരുന്ന, തലയിൽ മാത്രം കൃഷി ചെയ്യാത്ത അന്നത്തെ അച്ചായന്മാർക്കും പുല്ലു മാത്രം ഭക്ഷണമായിരുന്ന അന്നത്തെ കരപ്രമാണികൾ നായന്മാർക്കും ശ്രീമൂലം പ്രജാസഭയിൽ അംഗമെന്നു പറയുന്നത് വലിയ കാര്യമായിരുന്നു.

കാലം മാറി. ഇന്നത്തെ തറവാടികൾ തെങ്ങു കയറിക്കൊണ്ടിരുന്നവരുടെ മക്കൾ പ്രവാസികളും കുട്ടിരാഷ്ട്രീയം കളിച്ചുകൊണ്ടിരുന്ന പാർട്ടി പണം കൊണ്ട് വീർത്ത സഖാക്കളുടെ മക്കൾ പ്രവാസികളുമാണ്. അവരെല്ലാം ഇന്ന് നിറമുള്ള കൗപീനങ്ങൾ കഴുത്തിൽ കെട്ടിയിരിക്കുന്നുവെന്നു മാത്രം. 

ഒരു വിത്യാസമുള്ളത്, അന്ന് രാജാവിന്റെ പ്രജാസഭയിലെ സാമാജികന്റെ പടം വീട്ടിലെ ചുവരിലുണ്ടായിരുന്നെങ്കിൽ ഇന്ന് പടങ്ങൾ കംപ്യുട്ടറിന്റെ ചുവരുകളിൽ പതിച്ചുവെന്നു മാത്രം. ലോക നേതാക്കന്മാരായി തിരഞ്ഞെടുത്ത ഇവരുടെ പടങ്ങൾ പ്രസിദ്ധീകരിക്കാൻ സോഷ്യൽ മീഡിയാകളും മത്സരത്തിലാണ്. ലോക മലയാളി 'പട്ടം' കിട്ടിയ ഇവന്മാരുടെ പടങ്ങൾ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് സ്വന്തം ഭാര്യമാർ മാത്രം.   

സ്വയം പ്രവാസി നേതാക്കന്മാരായ ഇവരെ പരിഹസിക്കുന്ന 'രാജു മൈലപ്ര'യെപ്പോലെയുള്ളവരെ പ്രവാസി നേതാക്കന്മാരുടെ ഭാര്യമാർ കണ്ടാൽ ഉലക്കകൾ കൊണ്ട് അടിക്കുമെന്നു തീർച്ച!!! വീരജവാന്മാർ അതിർത്തിയിൽ യുദ്ധം ചെയ്യാൻ പോവുമ്പോൾ ഭാര്യമാർ ചൂടുള്ള ഉമ്മ കൊടുത്തു വിടുമായിരുന്നു. അതിലും പ്രാധാന്യത്തോടെയാണ് പിണറായുടെ ഈ പ്രവാസി സൈന്യം സമ്മേളനത്തിൽ പങ്കുചേരുന്നത്. സഖാൾക്ക് ബ്ളാക്ക് മണി വെളുപ്പിക്കുകയും ചെയ്യാം. നികുതി കൊടുക്കുന്നവന്റെ പണം തിന്നു തീർക്കുകയും ചെയ്യാം. 
Mathew Malayil 2018-01-12 11:35:54
ഒരു നഗ്നസത്യം കൂടി പകല്‍ പോലെ വെളിവായി....

അമേരിക്കന്‍ പാസ്പോര്‍ട്ട്‌ മടിക്കുത്തില്‍ വെച്ചിട്ട്, പ്രവാസി നേതാക്കന്മാരായി വിലസിയവര്‍ക്ക് പൂട്ട്‌ വീണു. നിയമപരമായി, ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ ഉള്ളവര്‍ക്ക് മാത്രമേ ലോക കേരള സഭയില്‍ അംഗമാകുവാന്‍ സാധിക്കുകയുള്ളൂ. 

നൂറിലേറെ അസോസിയേഷനുകള്‍ കൈവശം വെയ്ച്ചു അനുഭവിക്കുന്ന ഫോമായുടെയോ, ഫോക്കാനയുടെയോ പ്രസിഡന്റ്ന്മാര്‍ക്ക് ഇതോടെ പ്രതികരണ ശേഷിയും നഷ്ടപ്പെട്ടു. ഇത്രയും വലിയ ഒരു സമ്മേളനത്തെ അഭിനന്ദിച്ചുകൊണ്ടോ, ആശംസിച്ചു കൊണ്ടോ  ഒരു പത്രക്കുറിപ്പുപോലും ഇവരാരും ഇറക്കാഞ്ഞത് എന്തെ.?!

ഇത്രയും വലിയ ലോക കേരള സഭയില്‍ അമേരിക്കന്‍ മലയാളികള്‍ പങ്കെടുക്കാതിരുന്നെങ്കിലോ? ഇതിലും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാവുമായിരുന്നില്ലേ?!

എന്തായാലും താഴെ സൈമണ്‍ സാര്‍ പറഞ്ഞതിനോട് യോജിക്കാതിരിക്കാന്‍ കഴിയുന്നില്ല. 
CID Moosa 2018-01-13 04:03:59
രാജുച്ചയെന്റെ സംശയം കെ. മുരളീധരൻ എം എൽ യ്ക്കും, കോടിക്കണക്കിനു രൂപ ധുർത്തടിച്ചു ഈ മാമാങ്കം നടത്തിയത് ആർക്കു വേണ്ടി? എന്തിനു വേണ്ടി?
Cover Story 2018-01-13 12:59:51
അമേരിക്കയിൽ  ഏഷ്യാനെറ്റ് ചാനൽ ഉള്ളവർ സിന്ധു  സൂര്യകുമാർ അവതരിപ്പിച്ച coverstory പ്രോഗ്രാം കണ്ടെന്ക്കിൽ ഈ പ്രാഞ്ചിയേട്ടന്മ്മാർക്ക് അറ്റ്ലസ് രാമചന്ദ്രണ്ടെന്റെ ഗതി വരും. ഈ പാവത്തിന്റെ പൈസ വാങ്ങിയ രാഷിട്രിയക്കാർ അയാളുടെ ജയിൽ മോചനത്തിനുവേണ്ടി എന്തിക്കിലും ചെയ്തോ. കേരള വേർലിങ്ടണ് വേണ്ടി ധൂർത്തടിച്ചു കണക്കില്ലാത്ത പണത്തിൻറ്റെ ഒരു ശതമാനം പോണ്ടി വരില്ലായിരുന്നു ഇയാളെ സഹായിക്കുവാൻ. കൂടെ നിന്ന് പടമെടുത്തു നാളെ American മലയാളികളെ കാണുമ്പൊൾ നിങ്ങൾ എന്ത് നേടിയെന്നാണ് പറയുവാൻ പോകുന്നത്. കഷ്ടം. ഉള്ള വില കൂടി ഇല്ലാതാക്കി ചിലർ.
GEORGE NEDUVELIL 2018-01-13 21:43:50

NINGL

നിങ്ങൾ ശെരി

Madhavan 2018-01-14 11:36:01
Well SAID in 3 minutes Time on the Munshi program ( Asianet Today ).
Congrats to Mr. Raju Mylappra on a well written article about Loka Kerala Sabha.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക