Image

ഭരണകൂട ഭീകരത! റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ.എ. ജയശങ്കര്‍

Published on 11 January, 2018
ഭരണകൂട ഭീകരത!  റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ.എ.	ജയശങ്കര്‍

രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിലും കോര്‍പറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി. 

നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെളളിയും സ്വര്‍ണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാര്‍ ഈ അതിക്രമം ചെയ്തത്.

ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം. 

ആലുക്കാസിനോടു മാത്രമല്ല, കല്യാണ്‍ ജ്വല്ലറിയോടും മലബാര്‍ ഗോള്‍ഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.

ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക