Image

ജയിംസ് കോലടിയിലിന്റെ മൃതസംസ്‌ക്കാരം ജനുവരി 16 ചൊവ്വാഴ്ച

Published on 12 January, 2018
ജയിംസ് കോലടിയിലിന്റെ മൃതസംസ്‌ക്കാരം ജനുവരി 16 ചൊവ്വാഴ്ച
ചിക്കാഗോ: കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നിര്യാതനായ ജയിംസ് കോലടിയില്‍(38) ന്റെ മൃതസംസ്‌ക്കാര ചടങ്ങുകള്‍, ചൊവ്വാഴ്ച രാവിലെ 9.30 ന് മോന്‍ട്ടന്‍ ഗ്രോവ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. ജനുവരി 15-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8.30 വരെ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.

ചിക്കാഗോ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, കലാ-കായിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ജെയിംസ്‌കുട്ടി മികച്ച സംഘാടകനും കായിക പ്രേമിയുമായിരുന്ന ജയിംസ്, കിടങ്ങൂര്‍ കോലടിയില്‍ ജോസ്(റിട്ട.പ്രൊഫസര്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്) ആലീസ്(കൂവക്കാട്ടില്‍) ദമ്പതികളുടെ പുത്രനാണ.് ഭാര്യ സ്‌നേഹ ജയിംസ്, പാല വെട്ടുകല്ലേല്‍ പരേതനായ ജോസ് പീറ്ററിന്റെയും റ്റെസി(പതിയില്‍)യുടെയും പുത്രിയാണ്.
മക്കള്‍: അലീസിയ, ജോസഫ്, റ്റെസിയ.

സഹോദരങ്ങള്‍ പിങ്കി സുനില്‍ മുളവേലിപ്പുറത്ത്, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരില്‍(കണ്ണങ്കര) എന്നിവരാണ്.

ജയിംസ് കോലടിയിലിന്റെ മൃതസംസ്‌ക്കാരം ജനുവരി 16 ചൊവ്വാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക