Image

യു.പി, രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്‌മ നിലനില്‍ക്കുന്നു: സര്‍വ്വേ റിപ്പോര്‍ട്ട്‌

Published on 12 January, 2018
യു.പി,  രാജസ്ഥാന്‍ ഗ്രാമങ്ങളില്‍  തൊട്ടുകൂടായ്‌മ നിലനില്‍ക്കുന്നു: സര്‍വ്വേ റിപ്പോര്‍ട്ട്‌

ലക്‌നൗ: ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ഗ്രാമീണ മേഖലയില്‍ തൊട്ടുകൂടായ്‌മ വലിയ തോതിലുണ്ടെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗത്തിനിടയില്‍ തൊട്ടുകൂടായ്‌മ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ്‌ കണ്ടെത്തിയത്‌.

തൊട്ടുകൂടായ്‌മ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം നിലനില്‍ക്കെ തന്നെ ഗ്രാമീണ മേഖലയിലെ ഏതാണ്ട്‌ എല്ലാവരും ദളിത്‌ ഇതര വിഭാഗക്കാരും ദളിതരും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.


സ്‌ത്രീകളാണ്‌ തൊട്ടുകൂടായ്‌മ ഏറ്റവുമധികം പിന്തുടരുന്നത്‌. രാജസ്ഥാനിലെ 66% വും യു.പിയിലെ 64% സ്‌ത്രീകളും തങ്ങളോ കുടുംബാംഗങ്ങളോ തൊട്ടുകൂടായ്‌മ പിന്തുടരുന്നവരാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

രാജസ്ഥാനിലെ നഗരമേഖലകളിലെ 50% യു.പിയിലെ 48% പേരും തൊട്ടുകൂടായ്‌മ പിന്തുടരുന്നുണ്ടെന്ന്‌ സമ്മതിച്ചു.

സോഷ്യല്‍ ആറ്റിറ്റിയൂഡ്‌ റിസര്‍ച്ച്‌ ഇന്ത്യയാണ്‌ സര്‍വ്വേ നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക