Image

ഐഎസ്‌ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌2 വിക്ഷേപിച്ചു

Published on 12 January, 2018
ഐഎസ്‌ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌2 വിക്ഷേപിച്ചു


ഐ.എസ്‌.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്‌ നടന്നു. ഭൂമിയിലുള്ള ഏതുവസ്‌തുവിന്റെയും ചിത്രം വ്യക്തമായി പകര്‍ത്താന്‍ കഴിവുള്ള മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയാണ്‌ കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത.


ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്‌ വെള്ളിയാഴ്‌ച രാവിലെ ഒമ്പതരയോടെ പി.എസ്‌.എല്‍.വി.സി40 റോക്കറ്റ്‌ ഉപഗ്രഹങ്ങളുമായിട്ടാണ്‌ ബഹിരാകാശത്തേക്ക്‌ പുറപ്പെട്ടത്‌.

കാര്‍ട്ടോസാറ്റിന്‌ 710 കിലോഗ്രാമും മറ്റ്‌ ഉപഗ്രഹങ്ങള്‍ക്ക്‌ മൊത്തം 613 കിലോഗ്രാമുമാണ്‌ ഭാരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക