Image

ലോക കേരള സഭ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

Published on 12 January, 2018
ലോക കേരള സഭ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന്‌ തുടക്കമായി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 351 പ്രതിനിധികള്‍ പങ്കെടുക്കുന്ന സഭയുടെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. നിയമസഭാമന്ദിരത്തിലെ  വേദിയിലാണ്‌ സമ്മേളനം.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ- മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികള്‍ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഊഹകണക്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തില്‍ എകെജിയേയും മുഖ്യന്ത്രി അനുസ്മരിച്ചു. 

ജനാധിപത്യം എന്നത് ആരാധനാപൂര്‍വം നോക്കിതൊഴേണ്ട ശ്രീകോവിലുകളല്ല, അകത്ത് ചെന്ന് സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവര്‍ത്തി മണ്ഡലമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് എ.കെ.ജിയാണെന്ന് പിണറായി അനുസ്മരിച്ചു.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴങ്ങേണ്ട ഇടമല്ല പാര്‍ലമെന്റ്. അത് ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരുടെ വികാരം അലയടിക്കേണ്ട ഇടമായിരുന്നുവെന്നും പിണറായി പറഞ്ഞു.

എ.കെ.ജി കാട്ടിയ വഴി തന്നെയായിരുന്നു പാര്‍ലമെന്റ് പിന്നീട് എന്നും സഞ്ചരിച്ചത്. അവിടെ ജനവികാരം അലയടിച്ചു. അവരുടെ ആശയാഭിലാഷം പ്രതിഫലിച്ചു. ലോക കേരള സഭയിലും അത് തന്നെയാണ് ഉണ്ടാകേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.  

ലോക കേരള സഭയില്‍ എഴുത്തുകാരന്‍ ബെന്യാമിനും ആടുജീവിതത്തിലെ നായകന്‍ നജീബും പങ്കെടുക്കുന്നു.

പ്രവാസികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോക കേരള സഭ രൂപീകരിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബെന്യാമിന്‍ പറഞ്ഞു.

ലോക കേരളസഭയില്‍ പ്രതിനിധിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നജീബ് പറഞ്ഞു. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ നജീബ് ഇപ്പോള്‍ ബഹ്‌റൈനിലെ അസ്‌കറില്‍ സ്‌ക്രാപ് കമ്പനിയില്‍ ജീവനക്കാരനാണ് 

സീറ്റ് ക്രമീകരിച്ചതില്‍ അവഗണനയെന്ന് ആരോപിച്ച് ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപോയി. മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹം തിരിച്ചെത്തി

നേരത്ത വ്യവസായികള്‍ അടക്കമുള്ളവര്‍ക്ക് പിന്നിലായിട്ടാണ് മുനീറിന് സീറ്റ് നല്‍കിയിരുന്നത്. ഇത് അവഗണനയാണെന്ന് ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്. 

ലോക കേരള സഭയുടെ കരട്‌ രേഖയും മുഖ്യമന്ത്രി അവതരിപ്പിച്ചു. രാവിലെ 9.30ന്‌ സമ്മേളന നടപടികള്‍ ആരംഭിച്ചു. ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണി സഭാരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തി. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ സഭയുടെ പ്രാധാന്യം വിശദീകരിച്ച്‌ സംസാരിച്ചു. പ്രതിപക്ഷനേനേതാവ്‌ രമേശ്‌ ചെന്നിത്തല സംസാരിച്ചു.

സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടചെയ്യപ്പെട്ടവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ അംഗങ്ങളാകും പ്രവാസികളെ പ്രതിനിധീകരിച്ച്‌ 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക