Image

ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവാസി ഭാരതീയ ദിവാസ് സമ്മേളനം

ജോര്‍ജ് ജോണ്‍ Published on 12 January, 2018
ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവാസി ഭാരതീയ ദിവാസ് സമ്മേളനം
ഫ്രാങ്ക്ഫര്‍ട്ട്: ഈ വര്‍ഷം പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഫ്രാങ്ക്ഫര്‍ട്ടില്‍ ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് വെസ്റ്റിന്‍ ഗ്രാന്‍ഡ് ഹോട്ടല്‍ ഹാളിലാണ് പ്രവാസി ഭാരതീയ ദിവാസ് സമ്മേളനം നടത്തിയത്. ഈ ഫ്രാങ്ക്ഫര്‍ട്ട് ഭാരതീയ ദിവസ് സമ്മേളനത്തിലെ മുഖ്യാതിഥി ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ്ങ് മന്ത്രി ശ്രീമതി സുബിന്‍ ഇറാനി ആയിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുല്‍ ജനറല്‍ ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ മന്ത്രിയെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

തുടര്‍ന്ന് പങ്കെടുത്ത പ്രവാസികള്‍ മന്ത്രിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് സ്വയം പരിചയപ്പെടുത്തി.
അതിന് ശേഷം തങ്ങള്‍ ജര്‍മന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സൗകരങ്ങളും, അസുഖകരമായ
പ്രശ്‌നങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ഇന്ത്യന്‍ ഗവര്‍മെന്റിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജര്‍മനിയിലെ പ്രവാസികള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങള്‍ മന്ത്രി
പ്രധാനമന്ത്രിയുടെയും, കേന്ദ്രമന്ത്രിസഭയയുടെയും ശദ്ധയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞു.

അതേസമയം പ്രവാസികള്‍ ഈ വിഷയങ്ങള്‍ പാര്‍ലമെന്റ് മെംമ്പറന്മാരുടെ കൂടെ ശ്രദ്ധയില്‍
പെടുത്തണമെന്നും മന്ത്രി സുബിന്‍ ഇറാനി അഭ്യര്‍ത്ഥിച്ചു.

ഈ വരുന്ന മാര്‍ച്ച് മാസത്തോടെ അന്തരാഷ്ട്ര ലെവലില്‍ ഇന്ത്യന്‍ ന}സ് ചാനല്‍ എല്ലാ ഇന്ത്യന്‍
ഭാഷകളിലും ലഭ്യമാകുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ്ങ് വകുപ്പിന്റെ കൂടെ
ചുമതലയുള്ള മന്ത്രി സുബിന്‍ ഇറാനി അറിയിച്ചു. 2017ലെ ജര്‍മന്‍ അഡോള്‍ഫ് മെസ്സര്‍
അവാര്‍ഡ് നേടിയ ഡോ. ബനേഷ് ജോസഫിനെ ബൊക്കെ നല്‍കി മന്ത്രി സുബിന്‍ ഇറാനിയും,
കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കറും അഭിനന്ദിച്ചു. കോണ്‍സുല്‍ പ്രഭാകറിന്റെ നന്ദി
പ്രകടനത്തിന് ശേഷം നടത്തിയ സ്‌നാക്ക് പാര്‍ട്ടിയോടെ ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് വെസ്റ്റിന്‍
ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടത്തിയ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക