യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്
ന്യൂഇയര്‍ ആഘോഷം കൊടും തണുപ്പിനെ വെല്ലുവിളിച്ചു തോല്‍പിച്ച ഒരു വലിയ
ആഘോഷമായിത്തീര്‍ന്നു. പല സ്ഥലങ്ങളില്‍ നിന്നും വന്നുചേര്‍ന്ന മലയാളികളുടെ
അഭിമാനമായ നല്ല ഒരു നേതൃനിരയുടെയും യോങ്കേഴ്‌സിലെ മലയാളികളുടെയും മുന്നില്‍
പ്രതീക്ഷയ്ക്കുമപ്പുറം മികവുറ്റ ഒരു ഗാനമേളയും അതിനെ വെല്ലുന്ന ഒരു
ഡാന്‍സ് കോമ്പിനേഷനും തികച്ചും രുചികരമായ ഭക്ഷണവും YMA കാഴ്ചവെച്ചു എന്നത്
തികച്ചും ചാരിതാര്‍ഥ്യജനകമാണ് .
ഖമിൗമൃ്യ 6 നു അഞ്ചരയ്ക്ക് പ്രാര്‍ത്ഥന ഗാനത്തോടുകൂടി തുടങ്ങിയ പരിപാടി
ഉടനീളം നിയന്ത്രിച്ചത് എംസിയായി പ്രവര്‍ത്തിച്ച Donna Joseph ആയിരുന്നു.
ഥങഅ പ്രസിഡന്റ്, വന്നിരുന്ന ഏവരെയും സ്വാഗതം ചെയ്തതിനൊപ്പം ഈ സംഘടനയുടെ ഈ
കൊല്ലത്തെ പ്രവര്‍ത്തന പുരോഗതിയെപ്പറ്റി ഹൃസ്യമായ ഒരു അവലോകനം സദസ്സിന്റെ
മുന്‍പില്‍ അവതരിപ്പിച്ചു .
ഫോമാ സെക്രട്ടറി Jiby M Thomas ഫോമായുടെ ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങളെപ്പറ്റിയും വരുന്ന കണ്‍വെന്‍ഷനെപ്പറ്റിയും സദസ്സിനെ
ബോധവാന്മാരാക്കി. തുടര്‍ന്നുള്ള ആശംസാപ്രസംഗം നടത്തിയവരില്‍ ജോണ്‍ സി
വര്ഗീസ് ഫോമാ സംഘടനയുടെ ഭാവിയിലേക്ക് ശക്തമായി വിരല്‍ചൂണ്ടുകയുണ്ടായി .
അദ്ദേഹത്തോടൊപ്പം New Rochelle ഹ്യൂമന്റൈറ്‌സ് കമ്മിഷണര്‍ തോമസ് കോശി, YMA
പ്രസിഡണ്ട് ഷിനു ജോസഫ് റീജിയണല്‍ വൈസ് പ്രസിഡന്റ് Pradeep Nair എന്നിവരുടെ
പ്രവര്‍ത്തനങ്ങളെ പ്രതേകം അഫിനന്ദിച്ചു .ഫൊക്കാന നാഷണല്‍ കമ്മിറ്റി
മെമ്പര്‍ Alex Murikkananil , മാര്‍ക്ക് പ്രസിഡന്റ് മാത്യു മാണി ,
ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് Lyssi Alex , ഫോമാ നാഷണല്‍
കമ്മിറ്റി മെമ്പര്‍ എ.വി .വര്ഗീസ് എന്നിവരും വൈ.എം.എയ്ക്കു ആശംസകള്‍
നേര്‍ന്നു.
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് വളരെ
ചിന്താര്ഹമായ ഒരു ക്രിസ്മസ് സന്ദേശം നല്‍കി. പ്രദീപ് നായര്‍ നടത്തിയ Vote
of thanks  Ntaya Mudra school of Dance ,ജോഷി & ജിനു എന്നിവരുടെ
പ്രകടനങ്ങളെ പ്രതേകം പ്രകീര്‍ത്തിക്കുകയുണ്ടായി.
ഏകദേശം ഒന്‍പതരയോടെ മുംബൈ സ്‌പൈസ് റെസ്റ്റാറ്റാന്റില്‍ നടന്ന പ്രോഗ്രാം വിജയകരമായി പരിസമാപിച്ചു.