Image

താടി വളര്‍ത്തുന്നതിന് മുസ്ലീം പോലീസുകാര്‍ക്ക് അനുമതി

പി പി ചെറിയാന്‍ Published on 13 January, 2018
താടി വളര്‍ത്തുന്നതിന് മുസ്ലീം പോലീസുകാര്‍ക്ക് അനുമതി
ന്യൂയോര്‍ക്ക്: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസുകാരായി ജോലി ചെയ്യുന്ന മുസ്ലീം മത വിശ്വാസികള്‍ക്ക് താടി വളര്‍ത്തുന്നതിന് അനുമതി.

ഒരു മില്ലീ മീറ്റര്‍ കൂടുതല്‍ താടി വളര്‍ത്തിയതിന് ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത മസൂദ് സയ്യദ്, ന്യൂയോര്‍ക്ക് സിറ്റി സിവില്‍ റൈറ്റ്‌സ് ലംഘനം നടത്തി എന്നാരോപിച്ചു ഫയല്‍ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് പരസ്പരം ധാരണയായി 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തത്.

'നൊ മ്പിയേര്‍ഡ്' എന്ന റൂള്‍ മത വിശ്വാസത്തിന്റെ പേരില്‍ ഒഴിവാക്കി കിട്ടുന്നതിന് മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് കേസ്സ് വിചാരണയ്‌ക്കെടുത്തത്.

കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നന മസൂദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പുതിയ പോളിസി അനുസരിച്ച് മതവിശ്വാസത്തിന് വിധേയമായി ഒന്നര ഇഞ്ച് വരെ താടി നീട്ടി വളര്‍ത്തുന്നതിനാണ് സിറ്റി അനുമതി നല്‍കിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ടര്‍ബന്‍ ധരിക്കുന്നതിനുള്ള അനുമതി സിക്ക് പോലീസിനും ഇതിന് മുമ്പ് നല്‍കിയിരുന്നു.

താടി വളര്‍ത്തുന്നതിന് മുസ്ലീം പോലീസുകാര്‍ക്ക് അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക