Image

നടന്മാരുടെ താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങാത്ത സ്‌ത്രീകളെ ഒതുക്കും: സജിത മഠത്തില്‍

Published on 13 January, 2018
 നടന്മാരുടെ താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങാത്ത സ്‌ത്രീകളെ ഒതുക്കും: സജിത മഠത്തില്‍

കോലഞ്ചേരി:  മലയാളസിനിമയിലെ നടന്മാര്‍ എത്തരക്കാരാണ്ന്ന്‌ തുറന്ന്‌ പറഞ്ഞ്‌ പുതിയ വിവാദത്തിന്‌ വഴി തുറന്നിരിക്കുകയാണ്‌ നടി സജിത മഠത്തില്‍.  മാധ്യമം ആണ്‌ സജിത മഠത്തിലിന്റെ പ്രതികരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.  മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട്‌ ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്‌ എന്നാണ്‌ സജിത മഠത്തിലിന്റെ തുറന്ന്‌ പറച്ചില്‍ എന്ന്‌ മാധ്യമം വാര്‍ത്തയില്‍ പറയുന്നു

 മലയാള സിനിമയുടെ മുന്നിലും പിന്നിലുള്ള സ്‌ത്രീകള്‍ക്ക്‌ വേണ്ടി വിമന്‍ ഇന്‍ സിനിമ കലക്ടീവ്‌ എന്ന സംഘടന രൂപം കൊള്ളുന്നതിന്‌ മുന്‍പേ തന്നെ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തിയിരുന്നവരാണ്‌ റിമ കല്ലിങ്കലിനേയും സജിത മഠത്തിലിനേയും പോലുള്ളവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ ഉറച്ച്‌ നില്‍ക്കുന്നവരുമാണ്‌. മലയാള സിനിമയില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല എന്നത്‌ നേരത്തെ തന്നെ ഇവര്‍ പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളതുമാണ്‌.

മലയാളത്തില്‍ നിന്നും മറ്റ്‌ ഭാഷകളില്‍ നിന്നുമുള്ള നടിമാര്‍ നേരത്തെയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക