Image

സിംഗൂര്‍ ബില്ല്‌: ടാറ്റായുടെ ഹര്‍ജി നാളെ പരിഗണിക്കും

Published on 28 June, 2011
സിംഗൂര്‍ ബില്ല്‌: ടാറ്റായുടെ ഹര്‍ജി നാളെ പരിഗണിക്കും
ന്യൂദല്‍ഹി: സിംഗൂര്‍ ഭൂമി പ്രശ്‌നത്തില്‍ പശ്ചിമ ബംഗാളിലെ മമത സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെതിരെ ടാറ്റാ ഗ്രൂപ്പ്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. ഭൂമി കര്‍ഷകര്‍ക്ക്‌ പതിച്ചു നല്‍കുന്നതിനെതിരെ ടാറ്റ സമര്‍പ്പിച്ച ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തളളിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ടാറ്റ സുപ്രീംകോടതിയെ സമീപിച്ചത്‌. സിംഗൂരില്‍ ടാറ്റക്ക്‌ ഫാക്ടറി തുടങ്ങാന്‍ പാട്ടത്തിന്‌ അനുവദിച്ച ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള സിംഗൂര്‍ ലാന്റ്‌ ബില്ലിനെതിരെയാണ്‌ ടാറ്റാ ഹൈക്കോടതിയെ സമീപിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക