Image

സാമ്പത്തിക സംവരണം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി

Published on 14 January, 2018
സാമ്പത്തിക സംവരണം:  സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി


സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ എന്‍.എസ്‌.എസിനും സവര്‍ണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു. നിയമ സെക്രട്ടറിയോട്‌ പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക്‌ 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങളില്‍ പത്ത്‌ ശതമാനം സാമ്പത്തീക സംവരണം നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട്‌ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന്‌ നിയമ സെക്രട്ടറി കഴിഞ്ഞ ദിവസം സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി വധിക്കെതിരാണ്‌ സാമ്പത്തിക സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനമെന്നും നിയമ സെക്രട്ടറി സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക