Image

കശ്‌മീരില്‍ യുവാക്കള്‍ക്കായി സൈന്യത്തിന്റെ വൈദഗ്‌ധ്യ പരിശീലന കേന്ദ്രം

Published on 14 January, 2018
കശ്‌മീരില്‍ യുവാക്കള്‍ക്കായി സൈന്യത്തിന്റെ വൈദഗ്‌ധ്യ പരിശീലന കേന്ദ്രം

ബാരാമുള്ള: യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കശ്‌മീരിലെ വൈദഗ്‌ധ്യ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്ത്യന്‍ സൈന്യമാണ്‌ പരിശീലന കേന്ദ്രം ആരംഭിച്ചത്‌. ബാരാമുള്ള ജില്ലയിലെ ഹൈദര്‍ബെഗിലെ രാഷ്ട്രീയ റൈഫിളിന്റെ സെക്ടര്‍ 10 ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലാണ്‌ ഇത്‌


നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്‌ സെന്ററിന്റെ കീഴിലാണ്‌ സാക്ഷരരും തൊഴില്‍രഹിതരുമായ യുവാക്കള്‍ക്ക്‌ വിദഗ്‌ധപരിശീലനം നല്‍കുന്നത്‌.


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ്‌ പരിശീലനം നല്‍കുന്നത്‌. രണ്ടാഴ്‌ചയാണ്‌ പ്രത്യേക പരിശീലനത്തിന്റെ ദൈര്‍ഘ്യം. ഫുഡ്‌ പ്രൊസസിങ്‌, വിവരസാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലാണ്‌ ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക