Image

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

Published on 13 January, 2018
ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍  അന്തരിച്ചു
ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ (65) ചെന്നൈ അപ്പോളോ ആശുപത്രിയില്‍  അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. 

1953 ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എന്‍എസ്എസ് കോളജിലും തിരുവന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. അടിയന്താരവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു.

2001-
ല്‍ ആദ്യമായി ചെങ്ങന്നൂരില്‍ നിന്നും നിയമ സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും 1465 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജിനോട് തോറ്റു. 2016 ല്‍ ത്രികോണമല്‍സരത്തില്‍ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി. 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക